Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാനി​െറ്റെസർ: ലൈസൻസ്​...

സാനി​െറ്റെസർ: ലൈസൻസ്​ ഒഴിവാക്കിയതിനുപിന്നിൽ ബഹുരാഷ്​ട്ര കമ്പനികളുടെ സമ്മർദം

text_fields
bookmark_border
കൊച്ചി: ഹാൻഡ്​​ സാനിറ്റൈസർ വിൽക്കാൻ ലൈസൻസ്​ വേണ്ടെന്ന കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തി​ൻെറ തീരുമാനത്തിനുപിന്നിൽ ബഹുരാഷ്​ട്ര കമ്പനികളുടെ സമ്മർദം. ഇതോടെ, കേരളത്തിലടക്കം ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകളുടെ വൻതോതിലുള്ള വിൽപനക്ക്​ വഴിതുറക്കും. അംഗീകൃത മരുന്ന്​ നിർമാണ കമ്പനികളുടെ സാനിറ്റൈസർ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ലഭ്യമാണെങ്കിലുംചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ്​ വൻകിട കമ്പനികൾ കേന്ദ്രത്തെക്കൊണ്ട്​ അനുകൂല തീരുമാനം എടുപ്പിച്ചത്​. ​ 1940ലെ ഡ്രഗ്​സ്​ ആൻഡ്​​ കോസ്​മെറ്റിക്​ ആക്​ട്​, 1945ലെ ഡ്രഗ്​സ്​ ആൻഡ്​​ കോസ്​മെറ്റിക്​സ്​ റൂൾസ്​ എന്നിവയനുസരിച്ച്​ സാനിറ്റൈസർ വിൽക്കാൻ ലൈസൻസ്​ നിർബന്ധമാണ്​. എന്നാൽ, പല സംസ്ഥാനങ്ങളും ഇത്​ നടപ്പാക്കിയിരുന്നില്ല. കോവിഡ്​ വ്യാപനത്തേ​ാടെ ഉപയോഗം വർധിച്ചത്​ അവസരമാക്കി​ ​ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകളുടെ നിർമാണവും വിൽപനയും വ്യാപകമായപ്പോൾ സംസ്ഥാന ഡ്രഗ്​സ്​ കൺട്രോൾ വിഭാഗം ചില്ലറ വ്യാപാരികൾക്കും മൊത്ത വിതരണ ഏജൻസികൾക്കും ലൈസൻസ്​ നിർബന്ധമാക്കുകയും ഗുണനിലവാരമില്ലാത്തവ പിടിച്ചെടുക്കുകയും ചെയ്​തു. മറ്റ്​ സംസ്ഥാനങ്ങളും സമാന നടപടി സ്വീകരിച്ചു. ഇതോടെ ഗുജറാത്തിൽനിന്നും മുംബൈയിൽനിന്നുമുള്ള വ്യാജന്മാർക്ക്​ കളമൊഴിയേണ്ടിവന്നു. തുടർന്നാണ്​ ബഹുരാഷ്​ട്ര കമ്പനികൾ കേന്ദ്രത്തിനുമേൽ സമ്മർദം ശക്തമാക്കിയത്​. ആവശ്യം ഏറിയതിനാൽ എളുപ്പത്തിൽ ലഭ്യമാക്കാനാണ്​ ലൈസൻസ്​ ഒഴിവാക്കുന്നതെന്നാണ്​ കേന്ദ്രത്തി​ൻെറ വിശദീകരണം. കേരളത്തിൽ പ്രതിദിനം ശരാശരി രണ്ടുകോടിയോളം രൂപയുടെ സാനിറ്റൈസർ വിൽക്കുന്നെന്നാണ്​ കണക്ക്​. അമ്പതിലധികം കമ്പനികൾക്ക്​ നിർമാണത്തിന്​ ലൈസൻസുണ്ടെങ്കിലും സ്​പിരിറ്റി​ൻെറ ദൗർലഭ്യംമൂലം ആവശ്യമായതി​ൻെറ ചെറിയൊരുഭാഗം മാത്രമേ സംസ്ഥാനത്ത്​ ഉൽപാദിപ്പിക്കുന്നുള്ളൂ. എന്നാൽ, ലൈസൻസുള്ള മരുന്ന്​ നിർമാണ കമ്പനികളുടെ ഗുണനിലവാരമുള്ള ഉൽപന്നം കേരളത്തിൽ ആവശ്യത്തിന്​ കിട്ടാനുണ്ടെന്നിരിക്കെ സാനിറ്റൈസർ എന്ന പേരിൽ ആർക്കും എവിടെയും എന്തും വിൽക്കാനുള്ള അവസരമാണ്​ ഇതിലൂടെ ഒരുങ്ങുന്നത്​. സംസ്ഥാനത്തേക്ക്​ ഗുണനിലവാരമില്ലാത്ത സാനിറ്റൈസർ എത്തുന്നത്​ കർശന നടപടികളിലൂടെ തടയാൻ കഴിഞ്ഞിരുന്നെന്നും പുതിയ സാഹചര്യത്തിൽ ജാഗ്രത ശക്തിപ്പെടുത്തേണ്ടിവരുമെന്നും ഡ്രഗ്​സ്​ കൺ​ട്രോളർ കെ.ജെ. ജോൺ 'മാധ്യമ'ത്തോട്​ പറഞ്ഞു. - പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story