Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിസ കാലാവധി...

വിസ കാലാവധി നീട്ടാനുള്ള അമേരിക്കൻ പൗര​െൻറ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
വിസ കാലാവധി നീട്ടാനുള്ള അമേരിക്കൻ പൗര​ൻെറ ഹരജി ഹൈകോടതി തള്ളി കൊച്ചി: കോവിഡുകാലത്ത് അമേരിക്ക​െയക്കാൾ സുരക്ഷിതം ഇന്ത്യയിൽ തങ്ങുന്നതായതിനാൽ ആറ്​ മാസത്തേക്കുകൂടി വിസ നീട്ടണമെന്നാവശ്യപ്പെട്ട്​ അമേരിക്കൻ പൗര​ൻ നൽകിയ ഹരജി ഹൈകോടതി തള്ളി. ടൂറിസ്​റ്റ്​ വിസയിൽ കൊച്ചിയിലെത്തി ലോക്ഡൗൺമൂലം കേരളത്തിൽ കുടുങ്ങിയെന്നും നാട്ടിലേക്ക് തിരിച്ചുപോകാതെതന്നെ ടൂറിസ്​റ്റ്​ വിസ ബിസിനസ് വിസയാക്കി മാറ്റാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട്​ ജോണി പോൾ പിയേഴ്സ് നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ സി.എസ്​. ഡയസ്​ തള്ളിയത്​. രാജ്യത്തി​ൻെറ പരമാധികാരവും സുരക്ഷയും മറ്റും കണക്കിലെടുത്ത്​ വിസ അനുവദിക്കാനും കാലാവധി നീട്ടാനുമുള്ള അധികാരം കേന്ദ്രസർക്കാറി​നാണെന്നും കോടതിയുടെ ജുഡീഷ്യൽ റിവ്യൂവിനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തിയാണ്​ ആവശ്യം നിരസിച്ചത്​. അതേസമയം, കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അന്താരാഷ്​​ട്ര വിമാന സർവിസ് പുനരാരംഭിക്കുന്നതുവരെ കേന്ദ്രസർക്കാറി​ൻെറ മാനദണ്ഡങ്ങൾക്ക്​ വിധേയമായി വിസ കാലാവധി നീട്ടിനൽകുന്നത് പരിഗണിക്കാൻ ഇമിഗ്രേഷൻ ബ്യൂറോക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. 2025 ജനുവരി 26വരെ കാലാവധിയുള്ള വിസയുമായി ഫെബ്രുവരി 26നാണ് 74കാരനായ ഹരജിക്കാരൻ കൊച്ചിയിലെത്തിയത്. തുടർന്ന് ടൂറിസ്​റ്റ്​ എന്ന നിലയിൽ കണ്ടനാട് തങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡും ലോക്ഡൗണും വരുന്നത്. അഞ്ചുവർഷം കാലാവധിയുള്ള വിസയാണെങ്കിലും ആറ് മാസത്തിലധികം ഇന്ത്യയിൽ തങ്ങാൻ വിദേശിക്ക് കഴിയില്ല. തുടർന്നാണ്​ ആഗസ്​റ്റ്​ 24ന് വിസ കാലാവധി പൂർത്തിയാകാനിരിക്കെ ആറ് മാസത്തേക്കുകൂടി നീട്ടിനൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്​. അമേരിക്കയിൽ ഒരുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ തങ്ങുന്നതാണ് സുരക്ഷിതമെന്നും കേരളത്തിൽ ഒരുബിസിനസ് പദ്ധതി തുടങ്ങാൻ ആലോചിക്കുന്നതിനാൽ ബിസിനസ് വിസയാക്കി മാറ്റാൻ അനുമതി നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story