Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടം കസ്​റ്റഡി...

നെടുങ്കണ്ടം കസ്​റ്റഡി മരണം: വിശദീകരണത്തിന്​ സി.ബി.ഐക്ക്​ കൂടുതൽ സമയം

text_fields
bookmark_border
മുൻ എസ്​.പിയുടെ ഹരജി ആഗസ്​റ്റ്​ 10ന്​ വീണ്ടും പരിഗണിക്കും കൊച്ചി: തട്ടിപ്പുകേസില്‍ ഇടുക്കി നെടുങ്കണ്ടം പോലീസ് അറസ്​റ്റ്​ ചെയ്ത രാജ്കുമാര്‍ കസ്​റ്റഡി മർദനത്തെതുടർന്ന് മരിച്ച കേസിൽ മുൻ എസ്.പിയുടെ മുൻകൂർജാമ്യ ഹരജിയിൽ വിശദീകരണത്തിന്​ സി.ബി.ഐക്ക്​ ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. സംഭവസമയത്ത്​ എസ്​.പിയായിരുന്ന കെ.ബി. വേണുഗോപാൽ നൽകിയ ഹരജിയിലാണ്​ നിലപാട്​ വ്യക്തമാക്കാൻ 10 ദിവസംകൂടി നൽകിയത്​. തുടർന്ന്​ ഹരജി വീണ്ടും ആഗസ്​റ്റ്​ 10ന്​ പരിഗണിക്കാൻ മാറ്റി. സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ അന്നത്തെ എസ്.പിയെയും രണ്ട് ഡിവൈ.എസ്.പിമാരെയുംകൂടി പ്രതിചേർക്കുന്നുവെന്ന വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ്​ മുൻ എസ്.പി കോടതിയെ സമീപിച്ചത്​. രാജ്കുമാർ പൊലീസ് മർദനത്തെതുടർന്ന് 2019 ജൂൺ 21നാണ് മരിച്ചത്​. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ എട്ട്​ പൊലീസുകാരെ പ്രതിചേർത്ത് പീരുമേട് പൊലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. തുടർന്നാണ് ഹരജിക്കാരനെയടക്കം പ്രതിചേർക്കാനുള്ള നീക്കം പുറത്തുവന്നത്. നെടുങ്കണ്ടം പൊലീസ് സ്​റ്റേഷനിൽ നടന്ന കസ്​റ്റഡി മർദനവുമായി തനിക്ക് ബന്ധമില്ലെന്നും മുൻകൂർജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story