Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയിൽ വയോധിക...

കട്ടപ്പനയിൽ വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; പ്രതി പിടിയിൽ

text_fields
bookmark_border
കട്ടപ്പന: കട്ടപ്പനയിലെ വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ. ഒളിവിലിരുന്ന അയൽവാസിയെ തമിഴ്നാട്ടിൽനിന്ന് പൊ​ലീസ് പിടികൂടി. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്.സി കോളനി കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി (65) കൊല്ലപ്പെട്ട സംഭവത്തിലാണ്​ അയൽവാസി മണി (43) അറസ്​റ്റിലായത്. തമിഴ്നാട് തേനിയിലെ ആക്രിക്കടയിൽനിന്ന് വ്യാഴാഴ്ച പുലർച്ച കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്​. ബലാത്സംഗശ്രമത്തിനിടെയാണ് അമ്മിണിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തുടർന്ന്​ അഞ്ചാം ദിവസം മൃതദേഹം കുഴിച്ചിട്ടശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ്‌ പറയുന്നത്: ലോക്​ഡൗണിന് മുമ്പ്​ അമ്മിണിയുടെ ഭർത്താവ് കാമാക്ഷി തമിഴ്നാട്ടിലേക്ക് പോയി. ലോക്​ഡൗൺ പ്രഖാപിച്ചതോടെ അവിടെ കുടുങ്ങി. തുടർന്ന് അമ്മിണി ഒറ്റക്കായിരുന്നു. ഇവരുടെ അയൽവാസിയാണ് മണി. അമ്മിണി ഒറ്റക്കാണെന്ന്​ മനസ്സിലാക്കിയ പ്രതി ജൂൺ രണ്ടിന് രാത്രി 8.30യോടെ അമ്മിണിയുടെ വീട്ടിലെത്തി. വീടി​ൻെറ ഭിത്തിയിലെ വിടവ് വഴിയാണ് ഉള്ളിൽ കടന്നത്. കടന്നുപിടിച്ച്​ ബലാത്സംഗത്തിനു​ ശ്രമിച്ചു. എതിർത്ത്​ ബഹളം ​െവച്ചതോടെ ശബ്‌ദം പുറത്ത്​ കേൾക്കാതിരിക്കാൻ കഴുത്തിനു​ ​െഞക്കിപ്പിടിച്ചു. പിടിവലിക്കിടെ അമ്മിണിയുടെ തൊണ്ടയിൽ കത്തി കുത്തിയിറക്കി മരണം ഉറപ്പാക്കി. കത്തി ഊരിയതോടെ ചോര ചീറ്റി മണിയുടെ ഷർട്ടിലും മുണ്ടിലും വീണു. ഭയന്ന മണി ഉടൻ സ്വന്തം വീട്ടിലേക്ക് പോയി. മണി സ്വന്തം വീടിനു​ സമീപം പഴയ വീട്ടിൽ ഒറ്റക്കാണ് കിടക്കാറ്. അവിടെ എത്തി ഷർട്ടും മുണ്ടും അഴിച്ചു മുറ്റത്തിട്ടു. അൽപം കഴിഞ്ഞു വീണ്ടും അമ്മിണിയുടെ വീട്ടിലെത്തി മരിച്ചെന്ന് ഉറപ്പാക്കി. രാത്രി ചോര പുരണ്ട ഷർട്ടും മുണ്ടും കോളനിക്ക് വെളിയിൽ മെയിൻ റോഡിന്​ അരികിൽ കൊണ്ടുപോയി കത്തിച്ചു. പിന്നീട് ഒന്നും സംഭവിക്കാത്ത മാതിരി അടുത്ത മൂന്ന് ദിവസം കൂലിപ്പണിക്കു പോയി. നാലാം ദിവസം അയൽവാസിയുടെ വീട്ടിൽനിന്ന്​ വാങ്ങിയ തൂമ്പ ഉപയോഗിച്ച് രാത്രി അമ്മിണിയുടെ വീടിനു താഴെ കുഴിയെടുത്തു. പിറ്റേന്ന് പുലർച്ച മൃതദേഹം വലിച്ചിഴച്ചു മറവ്​ ചെയ്തു. ഒന്നര അടിയോളം മാത്രമേ കുഴിക്ക്​ താഴ്​ച ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് കുഴിയുടെ സമീപത്ത്​ നായെ കണ്ടതോടെ മണ്ണിട്ട് വീണ്ടും മുടി. ശേഷം പുലർച്ച കട്ടപ്പനയിൽനിന്ന്​ ബസിൽ തമിഴ്നാട്ടിലേക്ക് പോയി. മുമ്പ്​ പരിചയമുള്ള ആക്രിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. വീട് അടച്ചിട്ടിരുന്നതിനാൽ അമ്മിണി തമിഴ്​നാട്ടിലേക്ക് പോയതായി അയൽവാസികൾ കരുതി. മൊബൈലിൽ കിട്ടാതെ വന്നതോടെയാണ് ബന്ധുക്കൾ അന്വേഷിക്കുന്നതും പരാതി നൽകുന്നതും. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തുന്നത്​. ആദ്യം മുതലേ പൊലീസിന് മണിയെ സംശയമുണ്ടായിരുന്നു. അറസ്​റ്റ്​ രേഖപ്പെടുത്തി വെള്ളിയാഴ്​ച കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി. രാജ്‌മോഹന്‍, വണ്ടൻമേട് സി.ഐ റിയാസ്, എസ്.ഐമാരായ സന്തോഷ് സജീവ്, ഷംസുദ്ദീന്‍, ബിനോയി, ഉദ്യോഗസ്ഥരായ ബിജുമോന്‍, ബിപിന്‍ ദിവാകരന്‍, റെജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ കേസ് അന്വേഷിച്ചത്​. TDL5 prethi mani അറസ്​റ്റിലായ പ്രതി മണി TDL6 Colonyvasikal kattappana പ്രതി അറസ്​റ്റിലായതറിഞ്ഞ്​ തടിച്ചുകൂടിയ കോളനിവാസികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story