Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുമ്പളം ശാന്തിതീരം...

കുമ്പളം ശാന്തിതീരം ശ്മശാനം പ്രവർത്തനം നിലച്ചു; അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം

text_fields
bookmark_border
നെട്ടൂർ: കുമ്പളം പഞ്ചായത്തിലെ ശാന്തിതീരം പൊതുശ്മശാനത്തി​ൻെറ പ്രവർത്തനം നിലച്ചിട്ടും അധികൃതർക്ക്​ അനക്കമില്ലെന്ന് ആക്ഷേപം. മൃതദേഹം വെക്കുന്ന ചുടുകട്ടയുടെ മിനുക്കുപണി നടത്തിയെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. മൃതദേഹം സംസ്കരിക്കാൻ നെട്ടൂർ ശാന്തിവനം ശ്മശാനത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. പച്ചാളം സ്വദേശി രാമദാസാണ് കുമ്പളം ശ്മശാനത്തി​ൻെറ കരാർ എടുത്തിരിക്കുന്നത്. കരാർ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാനോ താൽക്കാലിക ക്രമീകരണം ഒരുക്കാനോ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്ന് കെയർ ആൻഡ്​ സർവിസ് കോഒാഡിനേറ്റർ രാജീവ് പറഞ്ഞു. സംസ്കാര ചടങ്ങിനെത്തുന്നവർക്ക് ആവശ്യത്തിന് വെള്ളമില്ലെന്നും പരാതിയുണ്ട്. പൊട്ടിയ പൈപ്പ് ഇതുവരെ നന്നാക്കിയിട്ടില്ല. കിട്ടാത്ത വെള്ളത്തിന് വാട്ടർ അതോറിറ്റിയിൽ ബിൽ അടക്കുന്നുണ്ടെന്നും പഞ്ചായത്ത്​ അധികൃതർ പറയുന്നു. വെള്ളം ശേഖരിക്കാൻ ടാങ്കും മോട്ടോറുമുണ്ട്. ശ്മശാനത്തി​ൻെറ ശോച്യാവസ്ഥയെപ്പറ്റി പരാതി പറഞ്ഞാലും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. EC NET-KUMBALAM SANTHITHEERAM കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ മൃതദേഹംവെക്കുന്ന ചൂള മിനുക്കുപണി നടത്തിയ ശേഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story