Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​​േറ്റാപ്​ മെമ്മോ...

സ്​​േറ്റാപ്​ മെമ്മോ ലംഘിച്ച്​ പാടം നികത്തി കെട്ടിട നിർമാണം: പരിശോധനക്ക്​ ഹൈകോടതി ഉത്തരവ്​

text_fields
bookmark_border
കൊച്ചി: പഞ്ചായത്തി​ൻെറ സ്​റ്റോപ്​ മെമ്മോ നിലനിൽക്കെ പാടം നികത്തി കെട്ടിടം വെച്ചത്​ ചോദ്യംചെയ്യുന്ന ഹരജിയിൽ വി​ല്ലേജ്​ ഓഫിസർ സ്ഥലം പരിശോധിച്ച് ഉചിതനടപടി സ്വീകരിക്കാന്‍ ഹൈകോടതിയുടെ നിർദേശം. ഐക്കരനാട് സൗത്ത് വില്ലേജ്​ ഓഫിസർ സ്​റ്റോപ്​ മെമ്മോ നൽകിയിരിക്കെ ചൂണ്ടി സ്വദേശി മുളക്കുളത്ത് ജോസ് മാത്യു എന്നയാൾ ഇത്​ ലംഘിച്ച്​ നിലം നികത്തി കെട്ടിടം നിര്‍മിച്ചെന്ന്​ ചൂണ്ടിക്കാട്ടി പുത്തന്‍കുരിശ് വടയമ്പാടി തുരുത്തിക്കുന്നേല്‍ സാജു നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ് അലക്‌സാണ്ടര്‍ തോമസി​ൻെറ ഉത്തരവ്. പാടം നികത്തിയാണോ കെട്ടിടം നിര്‍മിച്ചിരിക്കുന്നതടക്കം കാര്യങ്ങള്‍ പരിശോധിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നൽകണം. റിപ്പോർട്ട് ലഭിച്ചാൽ തഹസിൽദാർ ബന്ധപ്പെട്ട കക്ഷികളെ കേൾക്കണം. നിയമലംഘനം കണ്ടെത്തുന്ന പക്ഷം 2008 ലെ നെൽവയൽ-തണ്ണീർത്തട നിയമ​പ്രകാരം തുടർ നടപടിക്ക്​ ജില്ല കലക്ടർക്ക് ശിപാർശ ചെയ്യുകയും തുടർനടപടി സ്വീകരിക്കുകയും വേണമെന്നാണ്​ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story