Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്.എൻ കോളജ്​ ഫണ്ട്...

എസ്.എൻ കോളജ്​ ഫണ്ട് തട്ടിപ്പ്​: അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്​ചകൂടി

text_fields
bookmark_border
കൊച്ചി: കൊല്ലം എസ്.എൻ കോളജിൻെറ സുവർണജൂബിലി ഫണ്ട് വ്യക്തിഗത അക്കൗണ്ടിലേക്ക്​ മാറ്റിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ​ൈഹകോടതി രണ്ടാഴ്​ചകൂടി അനുവദിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നതടക്കം നടപടികൾ പൂർത്തിയാക്കി ജൂലൈ എട്ടിനകം അന്തിമ റിപ്പോർട്ട് നൽകാൻ ജൂൺ 22ന്​ കോടതി നിർദേശിച്ചിരുന്നു. ഒമ്പത്​ മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ 2018ൽ ഹൈകോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ പൂർത്തിയായില്ലെന്ന് കാണിച്ച്​ പരാതിക്കാരനായ സുരേന്ദ്രബാബു നൽകിയ കോടതിയലക്ഷ്യഹരജി തീർപ്പാക്കിയായിരുന്നു​​ ഉത്തരവ്​​.​ ത​ൻെറ ഭാഗം വീണ്ടും വിശദീകരിക്കാൻ കൂടുതൽ സമയം വേണമെന്നും വസ്തുതകൾ പരിശോധിക്കാതെ അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്നുമാവശ്യപ്പെട്ട് വെള്ളാപ്പള്ളി നൽകിയ ഹരജികൂടി പരിഗണിച്ചാണ്​ അന്തിമ റിപ്പോർട്ട്​ നൽകാൻ രണ്ടാഴ്​ചകൂടി അനുവദിച്ചത്​. ഈ ഹരജിയും തീർപ്പാക്കി. 1997-98 വർഷം നടന്ന കോളജ് സുവർണജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാ​മെന്നും സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇത് രേഖപ്പെടുത്തിയാണ്​ കോടതിയലക്ഷ്യഹരജി തീർപ്പാക്കിയത്​. വെള്ളാപ്പള്ളിക്ക്​ ത​​ൻെറ വാദം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഉന്നയിക്കാം. രണ്ടാഴ്ചക്കകം കുറ്റപത്രം നൽകിയില്ലെങ്കിൽ ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story