Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശരീരം ലോക്ക്​, പ​േക്ഷ...

ശരീരം ലോക്ക്​, പ​േക്ഷ ഡൗൺ അല്ല ആൻറണിയുടെ മനസ്സ്​​

text_fields
bookmark_border
ആലപ്പുഴ: ​കോവിഡും രോഗവും ജീവിതത്തിൽ ഉണ്ടാക്കിയ കീറലുകളെ തുന്നിയെടുക്കുകയാണ്​ എൻ.ടി. ആൻറണി. അരക്കുകീഴെ പൂർണ സ്വാധീനമി​െല്ലങ്കിലും ലോക്​ഡൗണിൽ ആരും തയ്​ക്കാൻ എത്തുന്നി​െല്ലങ്കിലും 40 വർഷമായി തുടരുന്ന ജോലിയിൽ ആൻറണി വ്യാപൃതനാണ്​. പൊലീസ്​ യൂനിഫോം തയ്യലിൽ പേരെടുത്തിരുന്ന ആൻറണി 2017ൽ കലക്​ടറേറ്റിന്​ സമീപം റോഡിൽ വീണ്​ ന​െട്ടല്ലിന്​ തകരാറ്​ സംഭവിക്കുകയായിരുന്നു. തുടർന്ന് ഇരു കാലും തളർന്നു. ആറുമാസത്തോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ ഫിസിയോതെറപ്പി ചികിത്സക്കും ശേഷം രണ്ടുവർഷം കഴിഞ്ഞാണ്​ ആൻറണി കടയിൽ​ എത്തിയത്​. ഇപ്പോഴും എഴുന്നേറ്റ്​ നിന്നാൽ മിനിറ്റുകൾക്കകം ഇരിക്കേണ്ട അവസ്ഥയിലാണ്​. ചികിത്സ​ക്കും മറ്റുമായി ലക്ഷങ്ങൾ ചെലവായി. വിദേശത്ത്​ ​േജാലിയുള്ള രണ്ട്​ മക്കളാണ്​ ചികിത്സ​ െചലവുകൾ നോക്കിയത്​. കോവിഡ്​ പശ്ചാത്തലത്തിൽ ബഹ്​റൈ​നിലും ഖത്തറിലും ഉള്ള മക്കളുടെ ​േജാലി പ്രതിസന്ധിയിലായി. കലക്​ടറേറ്റ്​ ജങ്​​ഷനിലെ ന്യൂ വോൾഗാ ടെയിലേഴ്​സിൽ കുറച്ച്​ നാൾ മുമ്പ്​​ മൂന്ന്​ ജോലിക്കാരുണ്ടായിരുന്നു. ആൻറണി തുണിവെട്ടി നൽകും അവർ തയ്​ക്കും. ലോക്ഡൗണിൽ സ്​കൂളുകൾ അടച്ചതും വിവാഹങ്ങൾ അടക്കം മറ്റ്​ പരിപാടികൾ നിർത്തിയതും തയ്യലിന്​ ആവശ്യക്കാരില്ലാതെയായി. അതിനാൽ ജോലിക്കാരെ തൽക്കാലം പറഞ്ഞു​വിട്ട്​ മാസ്​ക്​ നിർമാണവും ഇപ്പോൾ ലഭിക്കുന്ന തയ്യലുകളും ആൻറണി ഒറ്റക്ക്​ ചെയ്യുകയാണ്​. ഒാ​േട്ടാക്കാരൻ കടയിൽ കയറാനും മറ്റും സഹായിക്കും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒാ​േട്ടാ കൂലിതന്നെ ദിവസേന 140 രൂപ വേണം. കട വാടകയും കറൻറ്​ ബില്ലും മരുന്നും ഒക്കെയാകു​േമ്പാൾ തയ്യലിൽനിന്ന്​ കിട്ടുന്നത്​ ഒന്നിനും തികയി​െല്ലന്ന്​ അദ്ദേഹം പറയുന്നു. മുമ്പ്​​ ഉച്ചക്ക്​ ഉണുകഴിക്കാൻ വീട്ടിൽ പോവുമായിരുന്നു. ഇപ്പോൾ വഴിച്ചേരി നടുവിലപറമ്പിൽ വീട്ടിൽനിന്ന്​ കടയിലേക്ക്​ വരു​േമ്പാൾ ഭാര്യ വത്സമ്മ ​േചാറുപൊതിഞ്ഞു നൽകും. ലോക്ഡൗൺ​ ചെലവുചുരുക്കലി​ൻെറ ഭാഗമായി​ ഇൗ ചെറിയമാറ്റം ആൻറണി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story