Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭക്ഷണത്തിൽ പാറ്റയും...

ഭക്ഷണത്തിൽ പാറ്റയും പുഴുവും; ഹോട്ടൽ പൂട്ടിച്ചു

text_fields
bookmark_border
കട്ടപ്പന: ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. മാർക്കറ്റിലെ സിറ്റി ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ഭക്ഷണം സൂക്ഷിക്കുന്നത് വൃത്തിയോടെയല്ലെന്ന് കണ്ടെത്തി. ഞായറാഴ്ച മേട്ടുക്കുഴി സ്വാദേശിനി വീട്ടമ്മ പൊറോട്ടക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും പാറ്റയെയും കണ്ടത്. ഇതെ തുടർന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന് പരാതി നൽകിയത്. ഭക്ഷ്യസുരക്ഷ ഓഫിസർ ആൻമേരി ജോൺസനും സംഘവുമെത്തിയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. പലചരക്ക് കടക്ക്​ താക്കീത് കട്ടപ്പന: മാർക്കറ്റിൽ റോഡിലേക്ക് ഇറക്കിവെച്ച്‌ തുറന്ന നിലയിൽ ഭക്ഷ്യധാന്യങ്ങൾ വിറ്റ പലചരക്ക് കടക്ക്​ ഭക്ഷ്യസുരക്ഷ വകുപ്പ്​ താക്കീത് നൽകി. പക്ഷി കാഷ്ഠം ഉൾപ്പെടെ ഭക്ഷ്യ ധാന്യങ്ങളിൽ വീഴുന്നതായി കണ്ടെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story