Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമിഴിതുറക്കാൻ...

മിഴിതുറക്കാൻ ഇനിയുമെത്ര കാക്കണം

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ ജങ്ഷനിൽ ട്രാഫിക് സിഗ്​നൽ പ്രവർത്തനരഹിതമായതോടെ ഇവിടം അപകടമേഖലയായി മാറുന്നു. സിഗ്നലുകൾ മിഴിയടച്ചതോടെ നാലുഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ​പ്പെടുന്നത്​ പതിവായിട്ടുണ്ട്​​​. ഒന്നരമാസമായി സിഗ്​നൽ തകരാറിലായിട്ടും അധികൃതർ അറിയാത്തഭാവം നടിക്കുന്നത്​ പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്​​. വൈകുന്നേരങ്ങൾ പ്രദേശത്ത്​ വലിയ കുരുക്കാണ്​ അനുഭവപ്പെടുന്നത്​. സിഗ്​നൽ തകരാറിലായതിനുശേഷം നിരവധി അപകടങ്ങൾ സംഭവിക്കുന്നുണ്ട്​. പലപ്പോഴും ഡ്രൈവർമാരുടെ ഇടപെടൽകൊണ്ടും മനസ്സാന്നിധ്യം കൊണ്ടുമാണ്​ അപകടങ്ങൾ ഒഴിഞ്ഞുപോകുന്നത്​. അടിയന്തരമായി അധികൃതർ ഇടപെട്ട്​ സിഗ്​നൽ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. ​ TDL AXIDENT തിങ്കളാഴ്ച ​വെങ്ങല്ലൂർ സിഗ്​നൽ ജങ്​ഷനിലുണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story