Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:16 AM IST Updated On
date_range 23 Aug 2022 12:16 AM ISTഅംശാദായം വര്‍ധിപ്പിച്ചു
text_fieldsbookmark_border
ഇടുക്കി: കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ അംശദായം 40 രൂപയില്‍നിന്ന് 100 രൂപയാക്കി (തൊഴിലാളി വിഹിതം 50, തൊഴിലുടമ വിഹിതം 50) വർധിപ്പിച്ചു. അംഗങ്ങളുടെ അംശാദായ വർധന സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഫോണ്‍: 04862 229474. വാക്-ഇന്‍ ഇന്റര്‍വ്യൂ ഇടുക്കി: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍, പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 20 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള വി.എച്ച്.എസി ഫിഷറീസിലോ, സുവോളജിയിലോ, അല്ലെങ്കില്‍ ഫിഷറീസിലോ ബിരുദമുള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് നാലുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എഫ്.എസിയോ, അംഗീകൃത സര്‍വകലാശാലയില്‍നിന്ന് അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദമോ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാറിലോ, അനുബന്ധ ഏജന്‍സികളിലോ പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികയില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 29, രാവിലെ 10ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പൈനാവിലെ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 04862 233226.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story