Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:16 AM IST Updated On
date_range 23 Aug 2022 12:16 AM ISTഅരി വില കുതിച്ചുയരുന്നു
text_fieldsbookmark_border
പീരുമേട്: വിപണിയിൽ അരിവില കുതിച്ചുയരുന്നു. മട്ട, വടി വിഭാഗത്തിൽപെട്ട കുത്തരിക്ക് കിലോഗ്രാമിന് 53 രൂപയാണ് വില. 10 കിലോ പാക്കറ്റിന് 550 രൂപയുമാണ്. ഓണമാകുമ്പോൾ 58 രൂപയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. എ.പി.എൽ വിഭാഗം കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായ അരിയുടെ അളവ് കുറവാണ് ലഭിക്കുന്നത്. മൂന്ന് അംഗങ്ങളുള്ള കാർഡിന് ആറ് കിലോ മാത്രമാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന അരിയും ഇത്തരം കാർഡുകൾക്ക് ലഭ്യമല്ല. ബി.പി.എൽ വിഭാഗത്തിന് മാത്രമാണ് കുടുംബാംഗങ്ങൾക്ക് ആവശ്യമായ അരി റേഷൻ കട വഴി ലഭിക്കുന്നത്. എ.പി.എൽ തുടങ്ങിയ വിഭാഗത്തിന് റേഷൻ അരി കുറഞ്ഞ അളവിൽ മാത്രം ലഭിക്കുന്നതിനാൽ സ്വകാര്യ വിപണിയിൽനിന്നാണ് വാങ്ങുന്നത്. കോവിഡ് കാലത്ത് റേഷൻ കട വഴി എ.പി.എൽ കാർഡ് ഉടമകൾക്കും അധികമായി അരി ലഭിച്ചിരുന്നു. ഈ കാലയളവിൽ അരിക്ക് ചെലവും വിലയും കുറഞ്ഞിരുന്നു. അരി വില ദിവസേന വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story