Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:16 AM IST Updated On
date_range 23 Aug 2022 12:16 AM ISTമാതൃവിദ്യാലയത്തിൽ ഒരുവട്ടം കൂടി
text_fieldsbookmark_border
അടിമാലി: വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞവർ ഓർമകളെ കൂട്ടുപിടിച്ച് പടിയിറങ്ങിയ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നു. രാജാക്കാട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ 1990 - 91 ബാച്ചിലെ പൂർവ വിദ്യാർഥികളും ഗുരുനാഥരുമാണ് 31 വർഷത്തിനുശേഷം ഒരു വട്ടംകൂടി സൗഹൃദങ്ങൾ പങ്കുവെച്ച് ഒത്തുചേർന്നത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അന്ന് തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ആദരിച്ചു. ചെയർമാൻ പി.ആർ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. സണ്ണി കുന്നുംപുറം അനുശോചന പ്രമേയവും പി.സി. സുനു റിപ്പോർട്ടും അവതരിപ്പിച്ചു. പ്രിൻസ് മാത്യു, പി.ടി.എ പ്രസിഡന്റ് എ.ഡി. സന്തോഷ്, അധ്യാപകരായ എസ്.ശ്രീനിവാസൻ, കെ.എസ്. വേലായുധൻ, പി.ആർ. രാമകൃഷ്ണൻ നായർ, ജി. സുന്ദരേശൻ, എം.വി. അമ്മിണിക്കുട്ടി, കെ.കെ. രഘുനാഥൻ, ടി.സി. കമലാക്ഷി, അന്നക്കുട്ടി ജോസഫ്, സിന്ധു ഗോപാലൻ, ബിജു കെ. ജോസഫ്, എൻ.ആർ. സുഭാഷ്, വി.പി. സുഗതൻ, ജയിംസ് പാലപ്പുറം, സ്വപ്ന മനോജ്, വി.എസ്. മിനി, ടി.എ മുഹമ്മദ്, കൺവീനർ പി.കെ. സിബി, ട്രഷറർ കെ.എൻ. ഷിബു എന്നിവർ സംസാരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള അജയരാജിനായി സമാഹരിച്ച തുക ചികിത്സാ സഹായനിധി ചെയർപേഴ്സൻ എം.എസ്. സതിക്ക് കൈമാറി. idl adi 2 sahayanithi ചിത്രം : അജയരാജിന്റെ കരൾ മാറ്റ ശസ്ത്രക്രിയക്കായി പൂർവ വിദ്യാർഥി കൂട്ടായ്മ ശേഖരിച്ച തുക ചികിത്സാ സഹായനിധി ചെയർപേഴ്സൻ എം.എസ്. സതിക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
