Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:14 AM IST Updated On
date_range 23 Aug 2022 12:14 AM ISTഡെപ്പോസിറ്റ് തുക തവണകളാക്കണമെന്ന് ആവശ്യം
text_fieldsbookmark_border
ചെറുതോണി: ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ബോർഡ് വലിയ തുക ഒറ്റയടിക്ക് ഡെപ്പോസിറ്റായി ഈടാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധം. ഉപയോഗിച്ചു വരുന്ന വൈദ്യുതിയുടെ നാലുമാസത്തെ തുക ഡെപ്പോസിറ്റായി അടക്കാനാണ് നിർദേശം. അടുത്ത മാസം ഉപഭോക്താവിന് കിട്ടുന്ന ബിൽ ഈ തുക കൂടി ഉൾപ്പെടുത്തിയായിരിക്കും. എന്നാൽ, ഇതിൽ അസ്വാഭാവികത ഇല്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. നേരത്തേ വൈദ്യുതി കണക്ഷൻ നൽകുമ്പോൾതന്നെ സമാനരീതിയിൽ ഡെപ്പോസിറ്റ് തുക ഈടാക്കിയിരുന്നു. ഇതിനിടെ വൈദ്യുതി നിരക്ക് കൂടുകയും പഴയ പല ഉപഭോക്താക്കളും ആദ്യകാല ഉപയോഗത്തിലും കൂടുതലായി വൈദ്യുതി ഉപയോഗിച്ചു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആനുപാതികമായി ഡെപ്പോസിറ്റ് തുക ഇല്ലാത്തവർക്ക് മാത്രമാണ് പുതിയ ഡെപ്പോസിറ്റ് നിരക്ക് ഏർപ്പെടുത്തിയത്. ഡെപ്പോസിറ്റ് തുകയുടെ പലിശ വർഷാവർഷം വൈദ്യുതി ബില്ലിൽ കുറച്ച് നൽകുമെന്നും കെ.എസ്.ഇ.ബി അധികൃതർ വിശദീകരിക്കുന്നു. ഒറ്റയടിക്ക് തുക ഈടാക്കുന്നതിന് പകരം ഗഡുക്കളായി അടക്കാൻ സൗകര്യം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story