Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:11 AM IST Updated On
date_range 23 Aug 2022 12:11 AM ISTഓണാഘോഷം: സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ഇടുക്കി: ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 12വരെ ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപവത്കരിച്ചു. ടൂറിസം വാരാഘോഷം ഉദ്ഘാടനവും തുടര്‍പരിപാടികളും ജനപങ്കാളിത്തത്തോടെ ആഘോഷമാക്കാനാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. കലാകായിക മത്സരങ്ങള്‍, വടംവലി മത്സരം, പുലികളി, അത്തപ്പൂക്കള മത്സരം, പ്രാദേശിക കലാകാരന്മാര്‍ക്കുള്ള മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ചെറുതോണി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.ടി.പി.സി അധികൃതര്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യാപാരി സംഘടന പ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിജി ചാക്കോ എന്നിവര്‍ സംസാരിച്ചു. TDL ONAGOSHAM ഓണാഘോഷം സംഘാടക സമിതി രൂപവത്കരണ യോഗം സബ് ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ് തൊടുപുഴ: ജില്ല ഹാൻഡ്ബാൾ അസോസിയേഷന്റെയും മാസ്റ്റേഴ്സ് ഹാൻഡ് ബാൾ ക്ലബിന്റെയും ആഭിമുഖ്യത്തിൽ പി.എൻ.ഐ കരീം മെമ്മോറിയൽ സബ് ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ് ശനിയാഴ്ച കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 01/01/2005ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9947423443 നമ്പറിൽ ബന്ധപ്പെടണമെന്ന് ഇടുക്കി മാസ്റ്റേഴ്സ് ഹാൻഡ്‌ബാൾ ക്ലബ് പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story