Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:11 AM IST Updated On
date_range 23 Aug 2022 12:11 AM ISTമണ്ണും കൃഷിയിടവുമറിഞ്ഞ് കുട്ടിക്കർഷകർ
text_fieldsbookmark_border
മണ്ണാണ് പൊന്നേ- കോളം- തൊടുപുഴ: കൃഷിപാഠങ്ങൾ കുട്ടികൾക്ക് നേരിട്ട് പകർന്ന് നൽകുകയാണ് ഇടവെട്ടി ശാസ്താംപാറ ഗവ. എൽ.പി സ്കൂൾ. രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചതോടെ 52 സെന്‍റിലാണ് ഇവിടെ കൃഷിവിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നത്. പാറപ്പുറത്താണ് സ്കൂളിരിക്കുന്നതെങ്കിലും ചുറ്റുമുള്ള സ്ഥലം ഇവരെല്ലാം ചേർന്ന് കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ 15 സെന്‍റിലാണ് നെൽകൃഷി ആരംഭിച്ചത്. ഇതിൽനിന്ന് ലഭിച്ച ആവവേശത്തിൽനിന്നാണ് രണ്ടാംഘട്ടമായി വെണ്ട, വഴുതന, വാഴ, വെള്ളരി, വേലിച്ചീര, ചീര, ചീനി, കോവൽ, കുറ്റിപ്പയർ, വള്ളിപ്പയർ എന്നിവകൂടി കൃഷി ചെയ്യാൻ തുടങ്ങിയത്. 15 സെന്‍റിൽനിന്ന് 52 സെന്‍റിലേക്ക് കൃഷിയിടം വളർന്നതിന്‍റെ സന്തോഷത്തിലാണ് സ്കൂളും കുട്ടികളും. വിദ്യാർഥികൾക്കാവശ്യമായ പച്ചക്കറിയും മറ്റും വിഷരഹിതമായി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് കൃഷിയുമായി സ്കൂൾ രംഗത്തിറങ്ങാൻ കാരണമെന്ന് പി.ടി.എ ഭാരവാഹികളായ ഇ.കെ അജിനാസും പ്രകാശ് തങ്കപ്പനും പറഞ്ഞു. 70 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മിക്കവരും സ്കൂൾ പരിസരത്തുതന്നെ താമസിക്കുന്നവരാണ്. ക്ലാസുകളിലെ ഇടവേളകളിലും അവധി ദിവസങ്ങളിലുമടക്കം കുട്ടികൾ കൃഷിയിടത്തിൽ എത്താറുണ്ട്. സ്കൂളിന് സമീപം താമസിക്കുന്ന രക്ഷിതാക്കൾ മക്കളോടൊപ്പം വിള പരിപാലനത്തിനായും മറ്റും എത്തുന്നു. വിളവെടുക്കുന്നവ കുട്ടികളുടെ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി മാറ്റിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പി.ടി.എയുടെ നേതൃത്വത്തിലാണ് കൃഷി പുരോഗമിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്തിൽ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട തങ്കപ്പൻ-രാധ ദമ്പതികളും നിർദേശങ്ങളുമായി കുട്ടികൾക്കൊപ്പമുണ്ട്. പാറപ്പുറത്ത് കൃഷിചെയ്ത് നൂറുമേനി വിജയം കൈവരിച്ചവരാണിവർ. കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയും സ്കൂളിൽ തുടങ്ങാൻ ഉദ്ദേശ്യമുണ്ടെന്നും സ്കൂളിനെയും ഒപ്പം കുട്ടികളെയും സ്വയംപര്യാപ്തതയോടെ ഉയർത്തിക്കൊണ്ടുവരാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. tdlnelkrishi ഇടവെട്ടി ശാസ്താംപാറ ഗവ. എൽ.പി സ്കൂളിൽ കുട്ടികളിൽ ചിലർ തങ്ങളുടെ കരനെൽ കൃഷിയിടത്തിലെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story