Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:22 AM IST Updated On
date_range 22 Aug 2022 12:22 AM ISTവ്യാപാരത്തിൽ നഷ്ടം; ക്ഷീര കൃഷിയിൽ വൻ വിജയം
text_fieldsbookmark_border
മറയൂർ: കോവിഡ് കാലത്ത് വ്യാപാരത്തിൽ നഷ്ടം വന്നതോടെ ചെരിപ്പുകട നിർത്തി ക്ഷീര കൃഷിയിലേക്ക് തിരിഞ്ഞ യുവാവിന് വൻ വിജയം. മറയൂർ കൂടവയൽ പ്രിയ ഭവൻ വീട്ടിൽ പ്രദീപാണ് നേട്ടം കൈവരിച്ചത്. 45കാരനായ പ്രദീപ് 18 വർഷമായി കോവിൽകടവിൽ ചെരിപ്പ് ഉൾപ്പെടെ സ്റ്റേഷനറി കട നടത്തുന്നതോടൊപ്പം വീടിന് സമീപം മൂന്നേക്കർ സ്ഥലത്ത് കരിമ്പ് കൃഷിയും ചെയ്തിരുന്നു. കോവിഡ് കാലത്ത് വ്യാപാരം നഷ്ടമായതിനാൽ കട നിർത്തി. കരിമ്പ് കൃഷിയും ഉപേക്ഷിക്കേണ്ടിവന്നു. തുടർന്നാണ് ക്ഷീര കൃഷിയിലേക്ക് കടന്നത്. വിവിധയിനങ്ങളിൽപെട്ട 15 കറവപ്പശുക്കൾ ഉൾപ്പടെ 25 പശുക്കളെയാണ് ഇപ്പോൾ വളർത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആറ് പശുക്കളിലായിരുന്നു തുടക്കം. മൂന്നേക്കൾ സ്ഥലത്ത് പുൽകൃഷിയും ചെയ്തിട്ടുണ്ട്. ഭാര്യ ദിവ്യയും മറ്റു രണ്ടു സ്ത്രീ തൊഴിലാളികളുമാണ് സഹായികൾ. ഇപ്പോൾ ദിവസവും 120 ലിറ്റർ പാൽ അളക്കുന്നുണ്ട്. മറ്റു തൊഴിലെല്ലാം ഉപേക്ഷിച്ച പ്രദീപ് പൂർണമായും ക്ഷീര കൃഷിയിൽ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തന്‍റെ സംരംഭം നല്ലൊരു ഫാമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രദീപ് പറഞ്ഞു. TDL Pradeep പ്രദീപ് പശുക്കൾക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story