Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണക്കിറ്റ്...

ഓണക്കിറ്റ് ബഹിഷ്കരിക്കാൻ വാത്തിക്കുടി

text_fields
bookmark_border
ചെറുതോണി: വാത്തിക്കുടി മേഖലയിലെ​ കൃഷി ഭൂമിക്ക് പട്ടയം നിഷേധിക്കുന്നവരുടെ ഔദാര്യമായ ഓണക്കിറ്റ് ബഹിഷ്കരിക്കുമെന്ന്​ കർഷകർ. 1971ന് മുമ്പ് കുടിയേറിയ മുഴുവൻ ഭൂമിക്കും പട്ടയം നൽകണമെന്നാണ് സർക്കാറിന്‍റെ പ്രഖ്യാപിത നയം. എന്നാൽ, വാത്തിക്കുടി പഞ്ചായത്തിനെ സർക്കാർ അവഗണിക്കുകയാണ്. പതിറ്റാണ്ടുകളായി മണ്ണിൽ പൊന്നുവിളയിക്കുന്ന വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, കനകക്കുന്ന്, മേരിഗിരി, കൊന്നക്കാമാലി, ദൈവംമേട്, മേരിഗിരി, കടക്കയം, പടമുഖം പ്രദേശങ്ങളിലെ കർഷകരാണ്​ പട്ടയത്തിനായി കാത്തിരിപ്പ്​ തുടരുന്നത്​. തോപ്രാംകുടി ടൗണിന്‍റെ ഒരു ഭാഗത്തുള്ളവർക്ക് പട്ടയം നിഷേധിച്ചിരിക്കുകയാണ്. സി.എച്ച്.ആറിൽ പെടാത്തതും കുത്തക പാട്ടത്തിന്‍റെ നൂലാമാലകൾ ഇല്ലാത്തതുമായ സ്ഥലമാണ് വാത്തിക്കുടിയിലേത്. ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതാണ് വാത്തിക്കുടിക്കാർക്ക് വിനയായത്. ഉദ്യോഗസ്ഥർ വരുത്തിയ തെറ്റ് തിരുത്തിയാൽ മാത്രം മതി ഇവിടുത്തുകാർക്ക് പട്ടയം ലഭിക്കാൻ. കലക്ടറുടെയോ ആർ.ഡി.ഒയോയുടെയോ റിപ്പോർട്ട് പ്രകാരം ലാൻഡ് റവന്യൂ കമീഷണർക്കോ സംസ്ഥാന മന്ത്രി സഭക്കോ നയപരമായ തീരുമാനമെടുത്ത് തെറ്റുതിരുത്തി പട്ടയം നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കുമെന്ന്​ കർഷകർ പറയുന്നു. വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി കെ.സി.വൈ.എം ചെറുതോണി: തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ഇടുക്കി രൂപത കെ.സി.വൈ.എം ചേലച്ചുവട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ഉദ്​ഘാടനം ചെയ്തു. നൂറോളം യുവജനങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. ഇടുക്കി രൂപത മീഡിയ കമീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് സംസാരിച്ചു. സിസ്റ്റർ ലിന്‍റ, ആൽബർട്ട് റെജി, ജെറിൻ പട്ടാംകുളം, ബിജോ ബൈജു എന്നിവർ നേതൃത്വം നൽകി. വിവാഹം തൊടുപുഴ: വെങ്ങല്ലൂർ കുന്നുംപുറത്ത്​ കെ.വി. മാത്യുവിന്‍റെയും (മാധ്യമം ഏജന്‍റ്​) ആൽഫി മാത്യുവിന്‍റെയും മകൾ അനീറ്റയും കാക്കൊമ്പ്​ മന്നാറത്ത്​ സണ്ണി മാത്യുവിന്‍റെയും ഷെല്ലി സണ്ണിയുടെയും മകൻ മാത്യുവും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story