Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിലക്കയറ്റം കഠിനം;...

വിലക്കയറ്റം കഠിനം; ജനജീവിതം പ്രതിസന്ധിയിൽ

text_fields
bookmark_border
ജി.എസ്​.ടി ചുമത്തിയതോടെ അരിവില കുതിച്ചു തുടങ്ങി അടിമാലി: അരിയുടെയും പയർ വർഗങ്ങളുടെയും വില കുതിച്ചതോടെ സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക്​. കോവിഡിനുശേഷം ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വില ദിവസവും ഉയരുന്നത്. ഒരു വർഷം മുമ്പ്​ 32 രൂപ വരെ വിലയുണ്ടായിരുന്ന കുത്തരിക്ക്​ 55 വരെയാണ് വില. പുതുതായി ജി.എസ്​.ടി കൂടി ഉൾപ്പെടുന്നതാണ്​ വില ഉയരാൻ കാരണം. മറ്റ്​ നിത്യോപയോഗ സാധനങ്ങൾക്കും ഒരു വർഷത്തിനുള്ളിൽ 20 മുതൽ 50 ശതമാനം വരെ വില വർധിച്ചു. ചെറുപയർ, വൻപയർ, ശർക്കര, പരിപ്പ്, കടല, മുളക്, മല്ലി എന്നിവയുടെ വിലയിൽ വൻ വർധനയുണ്ടായി. ജി.എസ്​.ടി ചുമത്തിയതോടെ അരി വില കുതിച്ചു തുടങ്ങി. 50 കിലോ പായ്ക്ക് ചെയ്ത അരി ചില്ലറയായി വിൽക്കുന്നത്​ ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും നഷ്ടമാണ്. ജി.എസ്​.ടി വന്നതോടെ കിലോഗ്രാമിന് രണ്ട്​ രൂപയോളം വില വർധിച്ചു. ആന്ധ്ര ജയ അരിക്ക്​ നിലവിൽ 20 ശതമാനം വർധനവുണ്ട്​. പച്ചരിക്കും വില വർധിച്ചു. കഴിഞ്ഞയാഴ്ച വരെ 40 രൂപ വരെ വിലയുണ്ടായിരുന്ന പയറിന് 60 രൂപയാണ് ഇപ്പോഴത്തെ വില. 50 രൂപയുണ്ടായിരുന്ന കാരറ്റിന് 70 രൂപയായി. നിലവിൽ മറ്റു പച്ചക്കറികൾക്ക് കാര്യമായ വില വർധനയുണ്ടായിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടാകുമെന്നാണ്​ വ്യാപാരികൾ പറയുന്നത്​. മുട്ട, മാംസ വിപണികളിലും വില വർധനയുണ്ടായി. മാംസ വിപണിയിൽ ഏകീകൃത വില നിലവാരം ഇല്ലാത്തതിനാൽ പലയിടത്തും ഏറ്റക്കുറച്ചിലുകളുണ്ട്. പോത്തിറച്ചിക്ക് ജില്ലയിൽ 340 രൂപയാണ് ശരാശരി വില. എന്നാൽ, ചില സ്ഥലങ്ങളിൽ 260നും 280നും പോത്തിറച്ചി ലഭിക്കും. കോഴിയിറച്ചിക്ക്​ കഴിഞ്ഞ ആഴ്ച വരെ ജില്ലയിലെ ചില സ്ഥലങ്ങളിൽ വില 104 രൂപക്ക്​ മുകളിൽ വരെ എത്തിയിരുന്നു. 120 രൂപയാണ് ഞായറാഴ്ചത്തെ ശരാശരി വില. അതേസമയം, കഴിഞ്ഞ ആഴ്ച അഞ്ച്​ രൂപ വിലയുണ്ടായിരുന്ന കോഴിമുട്ടക്ക്​ ഇപ്പോൾ ആറ്​ രൂപയാണ്​ ചില സ്ഥലങ്ങളിൽ ഈടാക്കുന്നത്​. നാടൻ കോഴി മുട്ടക്ക്​ ഏഴ്​ രൂപയിലെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story