Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:15 AM IST Updated On
date_range 22 Aug 2022 12:15 AM ISTടിൻസ് ഇനി വെള്ളിത്തിരയുടെ ട്രാക്കിൽ
text_fieldsbookmark_border
ചെറുതോണി: ദേശീയ കായികതാരത്തിന്‍റെ റോളിൽനിന്ന് ടിൻസ് ജയിംസ് ഇനി വെള്ളിത്തിരയുടെ ട്രാക്കിലേക്ക്. നടത്ത മത്സരത്തിൽ ഇരുത്തംവന്ന ഇടുക്കി വാഴത്തോപ്പ് സ്വദേശി ടിൻസ് ജയിംസ് സിനിമയുടെ സംഘട്ടന സംവിധായകൻ എന്ന പുതിയ വേഷത്തിലേക്കാണ് കൂടുമാറുന്നത്. ട്രാക്കിലും ഫീൽഡിലും എത്ര മികച്ച പ്രകടനം നടത്തിയാലും അത് ഭാവിജീവിതത്തിന് പ്രയോജനപ്പെടില്ലെന്ന അനുഭവപാഠമാണ് കളംമാറിച്ചവിട്ടാൻ പ്രേരിപ്പിച്ചതെന്ന് ടിൻസ് പറയുന്നു. കോട്ടയം, പാലക്കാട് മീറ്റുകളിൽ നടത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിൻസ് 2003ൽ പാട്യാലയിലും ബംഗളൂരുവിലും നടന്ന ദേശീയ മത്സരങ്ങളിൽ രണ്ടാം സ്ഥാനം വരെ എത്തിയിരുന്നു. നടത്തത്തിൽ 2001ൽ ടിൻസ് സ്ഥാപിച്ച റൊക്കോഡ് തകർന്നതുതന്നെ വർഷങ്ങൾക്കു ശേഷമാണ്. ഒടുവിൽ ഒഫീഷ്യലുകളുടെ വിവരക്കേടിന് താൻ ബലിയാടായെന്ന് തോന്നിയതോടെ ട്രാക്കിനോട് വിടപറയുകയായിരുന്നു. നവാഗതനായ ശ്യാം കൃഷ്ണൻ സംവിധാനം ചെയ്ത 'അപ്സര'യിൽ സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് ടിൻസാണ്. ഒ.ടി.ടി റിലീസായാണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മുൻ ദേശീയ താരമായിരുന്ന ടിൻസ് കേരളത്തിനുവേണ്ടി സ്കൂൾ, കോളജ് കാലഘട്ടങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. പാലാ സെന്‍റ് തോമസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠിക്കുമ്പോൾ സിനിമയെ നെഞ്ചിലേറ്റി നടന്ന ഈ ചെറുപ്പക്കാരൻ നേപ്പാൾ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നാണ് ആയോധനകലയായ കുങ്ഫൂ പരിശീലിച്ചത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത കുങ്ഫൂ മാസ്റ്റർ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. സിഫു ജിജി സക്കറിയയുടെ ശിഷ്യനായ ഇദ്ദേഹം ഇപ്പോൾ വിങ് ചുൻ കുങ്ഫൂവിൽ പരിശീലനം നടത്തി വരുകയാണ്. സിനിമയിൽ കൂടുതൽ സജീവമാകാനാണ് ടിൻസിന്‍റെ തീരുമാനം ചിത്രം: TDL Tins ടിൻസ് ജയിംസ് ഡീൻ കുര്യാക്കോസ് എം.പിക്ക് സ്വീകരണം ഇന്ന് നെടുങ്കണ്ടം: ഹൈറേഞ്ചിലെ റോഡ് വികസനത്തിന് കേന്ദ്ര റോഡ് ഫണ്ട് അനുദിപ്പിച്ച അഡ്വ. ഡീന്‍ കുര്യക്കോസ് എം.പിക്ക് തിങ്കളാഴ്ച വൈകീട്ട് നാലിന് നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ ജനകീയ സ്വീകരണം നല്‍കും. നെടുങ്കണ്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം. ഇടുക്കി മെഡിക്കല്‍ കോളജിലേക്കും കലക്ടറേറ്റിലേക്കും മറ്റും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാതയാണ് എം.പിയുടെ ഇടപെടലിലൂടെ യാഥാർഥ്യമാകുന്നത്. 19 കോടിയാണ് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story