Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരിമണ്ണൂർ സ്കൂളിൽ...

കരിമണ്ണൂർ സ്കൂളിൽ ഔഷധത്തോട്ടം

text_fields
bookmark_border
കരിമണ്ണൂർ: പുതുതലമുറക്ക്​ നാട്ടറിവുകൾകൂടി പകർന്നുനൽകാനും അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങൾ സംരക്ഷിക്കാനുമായി കരിമണ്ണൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധത്തോട്ട നിർമാണത്തിന് തുടക്കമായി. സ്കൂളിലെ ജൈവ വൈവിധ്യോദ്യാനത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദിക് ലിമിറ്റഡിന്‍റെ സഹകരണത്തോടെ ഒരുക്കുന്ന ഔഷധത്തോട്ടത്തിന്‍റെ നിർമാണോദ്ഘാടനം ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ മാത്യു കെ. ജോൺ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു, നാഗാർജുന ആയുർവേദിക് അഗ്രികൾചറൽ മാനേജർ ബേബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ അധ്യാപിക ഷേർലി ജോൺ, ഹെർബൽ ഗാർഡൻ കൺവീനർ എ. സുമി, അധ്യാപകൻ ബോബി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കുമായി പ്രശ്നോത്തരിയും സംഘടിപ്പിച്ചു. TDL Oushadathottam കരിമണ്ണൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഔഷധസസ്യത്തോട്ട നിർമാണം ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ മാത്യു കെ. ജോൺ ഉദ്ഘാടനം ചെയ്യുന്നു ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു മറയൂർ: മറയൂർ-മൂന്നാർ റോഡിൽ തലയാറിന് സമീപം ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. തമിഴ്നാട് ഗൂഡല്ലൂരിൽനിന്ന്​ മൂന്നാറിലേക്ക് തേയില പച്ചക്കൊളുന്ത് കയറ്റി വന്ന ലോറിയാണ് ഞായറാഴ്ച പുലർച്ച അഞ്ചോടെ നിയന്ത്രണംവിട്ട്​ മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറയൂർ-മൂന്നാർ റോഡിൽ രാത്രിയാത്രയിൽ മാസങ്ങൾക്കുള്ളിൽ ഒട്ടേറെ അപകടം സംഭവിച്ചു. റോഡുകളുടെ വളവും അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് അപകടത്തിന് കാരണമാകുന്നത്. ചിത്രം: TDL Lory accident മറയൂർ-മൂന്നാർ റോഡിൽ 200 അടി താഴ്ചയിലേക്ക് മറിഞ്ഞ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story