Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊക്കയിൽ വീണ യുവതിയെ...

കൊക്കയിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
പീരുമേട്‌: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിൽ കാൽവഴുതി വീണ സഞ്ചാരിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി തുജയാണ്​ (25) കുടുംബാംഗങ്ങളുമായി പരുന്തുംപാറയിലെ വ്യൂ പോയൻറ്​ സന്ദർശിക്കുന്നതിനിടെ വൈകീട്ട്​ നാലരയോടെ കാൽവഴുതി വീണത്. മലയുടെ അടിവാരത്തിൽ വീണ ഇവർക്ക് തിരികെ കയറാൻ കഴിഞ്ഞില്ല. അഗ്നിശമന സേന അംഗങ്ങൾ കൊക്കയിലിറങ്ങി ഇവരെ മുകളിൽ എത്തിക്കുകയായിരുന്നു. കാലിന്​ പരിക്കേറ്റ തുജയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ ഷാജഹാന്‍റെ നേതൃത്വത്തിൽ മനു.വി.നായർ, പി.വിവേക്, അനുരാജ്, അരുൺ, അനുകുമാർ, രാഹുൽ, പി.കെ. സന്തോഷ്, എസ്.സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story