Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:24 AM IST Updated On
date_range 20 Aug 2022 12:24 AM ISTതടസ്സം നീങ്ങി; റോഡ് നിർമാണം പുനരാരംഭിച്ചു
text_fieldsbookmark_border
മൂലമറ്റം: മുടങ്ങിക്കിടന്ന മൂലമറ്റം പതിപ്പള്ളി വഴി ഒളുപ്പൂണി റോഡിന്റെ നിർമാണം പുനരാരംഭിച്ചു. വനംവകുപ്പിന്‍റെ തടസ്സം നീങ്ങിയതോടെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി നിർമാണം ആരംഭിക്കാൻ തീരുമാനിക്കുയായിരുന്നു. ഇപ്പോൾ മൂന്ന് മീറ്റർ വീതിയിൽ പണി പൂർത്തീകരിച്ച റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ഈ ഭാഗത്ത് ഐറിഷ് ഓടയും ടൈൽ പാകിയും റോഡിന് വീതികൂട്ടാൻ വനംവകുപ്പ് അനുമതി നൽകുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് നിർമാണം പുനരാരംഭിച്ചത്. കെ.എസ്.ഇ.ബി കോളനി മുതൽ പതിപ്പള്ളിവരെ റോഡിനിരുവശവും വീതികൂട്ടുന്ന ജോലിയാണ് തുടങ്ങിയത്. ഇത് പൂർത്തിയായാൽ മുടങ്ങിപ്പോയ പതിപ്പള്ളി ബസ് സർവിസ് പുനരാരംഭിക്കാനാകും. ഇതോടൊപ്പം റോഡിന്‍റെ രണ്ടാം റീച്ചായ മേമ്മുട്ടം -ഉളുപ്പൂണി റോഡിന്‍റെ ടെൻഡർ നടപടി ഉടൻ ആരംഭിക്കും. ഈ സീസണിൽ തന്നെ മൂലമറ്റത്തുനിന്ന് ഒളുപ്പൂണി വഴി വാഗമൺ റോഡ് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. tdl mltm6 നിർമാണം പുനരാരംഭിച്ച പതിപ്പള്ളി-ഒളുപ്പൂണി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
