Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടത്ത് നായ്​ ശല്യം...

മുട്ടത്ത് നായ്​ ശല്യം രൂക്ഷം

text_fields
bookmark_border
മുട്ടം: ചെറിയ ഇടവേളക്ക് ശേഷം മുട്ടത്ത് നായ്​ ശല്യം രൂക്ഷമാകുന്നു. വെള്ളിയാഴ്ച മലങ്കര പാർക്കിൽ എത്തിയ കുട്ടിക്ക് നായുടെ കടിയേറ്റു. പാർക്കിൽ അലഞ്ഞുതിരിയുന്ന നായ്​ ആണ് കുട്ടിയെ കടിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പ്​ മാത്തപ്പാറ സ്വദേശിയുടെ കോഴിയെയും നായ് പിടികൂടി കൊന്നിരുന്നു. ഒരാഴ്ച മുമ്പ്​ എള്ളുംപുറത്ത്​ യുവാവിന്​ വളർത്തുനായുടെ കടിയേറ്റു. മാസങ്ങൾക്ക് മുമ്പ്​ പെരുമറ്റം ഭാഗത്തുനിന്ന്​ വന്ന നായ് നിരവധി പേരെ കടിച്ചു പരിക്കേൽപിച്ചിരുന്നു. ഇതിനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ നായ് ഓടിക്കുന്നതായും പരാതിയുണ്ട്. തെരുവുനായ്​ക്കളും കെട്ടിയിട്ട് വളർത്താത്ത നായ്​ക്കളുമാണ്​ അക്രമകാരികളായി മാറുന്നത്. നാട്ടുകാർ പരാതി പറഞ്ഞാലും ഉടമകളോ അധികാരികളോ വേണ്ടത്ര ശ്രദ്ധിക്കാറില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story