Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:05 AM IST Updated On
date_range 20 Aug 2022 12:05 AM ISTകർഷകദിനം ആചരിച്ചു
text_fieldsbookmark_border
ആലക്കോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തെക്കുംഭാഗം-ആലക്കോട് സർവിസ് സഹകരണ ബാങ്കുകൾ, പാടശേഖര സമിതികൾ, കേര സമിതി, കാർഷിക വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ . പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ജെറി അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു കെ. ജോൺ, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടോമി തോമസ് കാവാലം ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോമൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. കുമാരമംഗലം പഞ്ചായത്ത് കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സാജൻ ചിമ്മിനിക്കാട്ട് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായ മൈലക്കൊമ്പ് വടക്കേൽ കുഞ്ഞിക്കൊച്ച്, ഈസ്റ്റ് കലൂർ പിടിയാനിക്കൽ പി.സി. ഗോപാലൻ, ഏഴല്ലൂർ തച്ചുകുന്നേൽ മേരി ആഗസ്തി, ജിൻസ് കീരിക്കാട്ട്, അശ്വിൻ ജയൻ, വി.സി. ഉണ്ണി, പൊട്ടനാനിക്കൽ സാബു ജോൺ എന്നിവരെ ആദരിച്ചു. നേച്വർ ക്യാമ്പ് സമാപിച്ചു മറയൂര്‍: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷൻ മൂന്ന് ദിവസങ്ങളിലായി ചിന്നാര്‍ ദേശീയോദ്യാനത്തില്‍ നടത്തിയ നേച്വര്‍ ക്യാമ്പ് സമാപിച്ചു. അമ്പതോളം യുവാക്കള്‍ പങ്കെടുത്തു. ആലാംപെട്ടി ഗുഹാചിത്രങ്ങളിലേക്കും ചിന്നാര്‍ പുഴയോരത്തെ കൂട്ടാറിലേക്കും സംഘം ട്രക്കിങ് നടത്തി. ചിന്നാര്‍ ദേശീയോദ്യാനത്തിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്. മുത്തുകുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. റിട്ട. പരീക്ഷ കമീഷണര്‍ എം.ഐ. സുകുമാരന്‍ മുഖ്യാതിഥിയായി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ലിന്‍റോ തോമസ് ക്ലാസ് നയിച്ചു. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഇടുക്കി യൂനിറ്റ് പ്രസിഡന്‍റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story