Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൺകുട്ടികൾക്കായി...

പെൺകുട്ടികൾക്കായി സ്വയം രക്ഷാ പദ്ധതി

text_fields
bookmark_border
മുതലക്കോടം: മുതലക്കോടം സേക്രേഡ്​ ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്‍റി ജോസഫ്, സി.പി.ഒ റെക്‌സി ടോം, വിമുക്തി ക്ലബ് സംഘാടക കെ. സിന്ധു എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദ്, പ്രിവന്‍റീഫ്​ ഓഫിസർ സാവിൻ മാത്യു എന്നിവർ പ​ങ്കെടു​ത്തു. 135 ഓളം കുട്ടികളാണ് ആദ്യഘട്ടത്തിൽ പരിശീലനം നേടുന്നത് മാർഷൽ അശോകൻ പി.കെ. ആണ് ചീഫ് ഇൻസ്ട്രക്ടർ. TDL SELF DEFENCE മുതലക്കോടം സേക്രഡ്​ ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്വയം രക്ഷാ പദ്ധതിയിൽനിന്ന്​ തുഷാർ ഗാന്ധി മറയൂരിൽ മറയൂര്‍: മറയൂര്‍ മേഖല സന്ദര്‍ശിച്ച്​ മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാർ ഗാന്ധി. മറയൂരിന്റെ പൈതൃക സമ്പത്തായ ചന്ദനക്കാടുകളെപ്പറ്റിയും പൈതൃക ഗ്രാമത്തിന്റെ പ്രത്യേകതകളും കേട്ടറിഞ്ഞ തുഷാര്‍ ഗാന്ധി 16 നാണ്​ മറയൂരിലെത്തിയത്. ചിന്നാര്‍ വന്യജീവിസങ്കേതത്തിലായിരുന്നു താമസം. ഭാര്യ സൊനാല്‍ ദേശായിയോടൊപ്പമായിരുന്നു മറയൂരിലെത്തിയത്​. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ്​, വൈസ് പ്രസിഡന്റ് മണികണ്ഠന്‍, മറയൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ജി. വിനോദ് കുമാര്‍ എന്നിവരുമായി ചർച്ച നടത്തി. ​TDL MARAYOOR തുഷാർ ഗാന്ധിയും ഭാര്യയും മറയൂരിലെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story