Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹർത്താലിന് യു.ഡി.എഫ്​...

ഹർത്താലിന് യു.ഡി.എഫ്​ പിന്തുണ

text_fields
bookmark_border
അടിമാലി: കരുതൽ മേഖല വിഷയത്തിൽ വഞ്ചനപരമായ നിലപാട് സ്വീകരിച്ച കൃഷിമന്ത്രിക്കെതിരെ ദേവികുളം താലൂക്കിൽ 27ന് അതിജീവന പോരാട്ടവേദി പ്രഖ്യാപിച്ച ഹർത്താലിനെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച പണിമുടക്കിനെയും യു.ഡി.എഫ് പിന്തുണക്കുമെന്ന് ദേവികുളം നിയോജക മണ്ഡലം ചെയർമാൻ എം.ബി. സൈനുദ്ദീൻ, കൺവീനർ ഒ.ആർ. ശശി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കരുതൽ മേഖല 10 കിലോമീറ്റർ ആക്കണമെന്ന്​ ആവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകിയ പ്രസാദ്, ഇതുസംബന്ധിച്ച ഭേദഗതി അംഗീകരിച്ച മന്ത്രിസഭ യോഗത്തിൽ അനുകൂല നിലപാട് സ്വീകരിച്ചത് ഇരട്ടത്താപ്പും സത്യപ്രതിജ്ഞ ലംഘനവുമാണ്. വഞ്ചനപരമായ നിലപാട് സ്വീകരിച്ച മന്ത്രിയെ പുറത്താക്കണം. സംരക്ഷിത വനത്തിന്‍റെ പേരിൽ വഴിയോരക്കച്ചവടക്കാരെ ജയിലിലടക്കാനും കള്ളക്കേസ് എടുക്കാനും വനം വകുപ്പും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻപോലും ആരുമില്ലാതായിരിക്കുന്നു എന്നും നേതാക്കൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ജെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.സി. ജയൻ, കേരള കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം പ്രസിഡന്‍റ്​ ജോൺസൺ അലക്സാണ്ടർ, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി ബാബു കീച്ചേരി, ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ബാബു, സി.എം.പി ജില്ല സെക്രട്ടറി കെ.എ. കുര്യൻ എന്നിവർ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story