Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.പി.ഐ ജില്ല...

സി.പി.ഐ ജില്ല സമ്മേളനത്തിന് കല്ലുകടിയായി ഭൂസമരം

text_fields
bookmark_border
അടിമാലി: ഈ മാസം 27, 28, 29 തീയതികളില്‍ അടിമാലിയില്‍ നടക്കുന്ന . കരുതൽ മേഖല വിഷയത്തില്‍ ജനഹിതത്തിന് എതിരായി കൃഷിമന്ത്രി പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ സത്യവാങ്​മൂലം നല്‍കിയതിനും റവന്യൂ വകുപ്പിന്‍റെ നിലപാടിനുമെതിരെ അതിജീവനപോരാട്ട വേദിയാണ് 27ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വ്യാപാരികളും യു.ഡി.എഫും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സമ്മേളനം നടക്കുന്ന അടിമാലി ഭൂസമര വേദിയായി. മന്ത്രിമാരും സി.പി.ഐ ദേശീയ -സംസ്ഥാന നേതാക്കളും സമ്മേളനത്തിന്​ എത്തും. ഇതിനിടെ പാര്‍ട്ടിയിലെ വിഭാഗീയതയും സമ്മേളനത്തിന്റെ നിറം കെടുത്തുന്നു. മൂന്ന് ടേമും പ്രായവും മുന്‍നിര്‍ത്തി ജില്ല സെക്രട്ടറി മാറുമ്പോള്‍ വനിത പ്രതിനിധിയായി മുന്‍ എം.എല്‍.എ ഇ.എസ്. ബിജിമോള്‍ ജില്ല സെക്രട്ടറി സ്ഥാനത്തിനായി ശക്തമായി പോരാടുന്നു. കെ. സലീംകുമാറിന്‍റെ പേരും ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടുന്നു. ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകരും നേതൃത്വവും പരസ്യമായ ആരോപണ-പ്രത്യാരോപണവുമായി രംഗത്ത് വന്നിരുന്നു. മണ്ഡലം സെക്രട്ടറി തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങൾ പുലര്‍ച്ച മൂന്നിനാണ് പൂര്‍ത്തിയായത്. അടിമാലി മണ്ഡലം സമ്മേളനത്തിലും വിഭാഗീയത ഉയര്‍ന്നിരുന്നു. ജില്ല നേതൃത്വം പ്രവര്‍ത്തകരുടെ വികാരത്തിനൊത്ത് പ്രവര്‍ത്തിക്കാത്തതും മണ്ഡലം സെക്രട്ടറിയെ ഏകപക്ഷീയമായി നിർദേശിച്ചതുമടക്കം കാര്യങ്ങളാണ്​ വിവാദമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story