Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിയുടെ മഹത്വമോതി...

കൃഷിയുടെ മഹത്വമോതി കർഷകദിനാചരണം

text_fields
bookmark_border
ഇടുക്കി: കാർഷികവൃത്തിയുടെ പ്രാധാന്യവും പാരമ്പര്യവും വിളിച്ചോതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഷകദിനം ആചരിച്ചു. ഇതോടനുബന്ധിച്ച്​ കർഷകരെ ആദരിക്കൽ, വിളംബരജാഥകൾ, വിത്ത്​ വിതരണം തുടങ്ങിയ പരിപാടികൾ നടന്നു. കട്ടപ്പന നഗരസഭയും കൃഷിഭവനും സംയുക്​തമായി സംഘടിപ്പിച്ച ദിനാചരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ആദരിച്ചു. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന്​ കാര്‍ഷിക വിളംമ്പര ജാഥയും സംഘടിപ്പിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണവും മന്ത്രി ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡന്‍റ്​ രമ്യാ റെനീഷ് അധ്യക്ഷത വഹിച്ചു കരിമണ്ണൂർ: സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബി‍ൻെറ ആഭിമുഖ്യത്തിൽ കരിമണ്ണൂർ പഞ്ചായത്തിൽനിന്ന്​ മാതൃകാ കർഷക പുരസ്‌കാരം നേടിയ കർഷകരെ ആദരിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ നിർമിച്ച കൈയെഴുത്ത് കാർഷിക പതിപ്പുകൾ പുരസ്‌കാര ജേതാക്കൾ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു അധ്യക്ഷത വഹിച്ചു. അടിമാലി: രാജാക്കാട് പഞ്ചായത്തി‍ൻെറയും കൃഷി ഭവ‍‍ൻെറയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. സതി അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മികച്ച കർഷകരെ ആദരിച്ചു. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. പാമ്പാടുമ്പാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഡോ. ജെ.എസ്. രമ്യ ക്ലാസ് നയിച്ചു. അടിമാലി പഞ്ചായത്തി‍ൻെറയും കൃഷിഭവ‍ൻെറയും നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സോമന്‍ ചെല്ലപ്പന്‍ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.എസ്​. സിയാദ് അധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടര്‍ ഐ.വി കോശി കാര്‍ഷിക സെമിനാര്‍ നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story