Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:10 AM IST Updated On
date_range 18 Aug 2022 12:10 AM ISTന്യൂമാൻ കോളജിൽ ആറ് വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരം
text_fieldsbookmark_border
തൊടുപുഴ: പഠന മികവിന് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരത്തിന് ന്യൂമാൻ കോളജ് കോമേഴ്‌സ് വിഭാഗത്തിലെ ആറ് വിദ്യാർഥിനികൾ അർഹരായി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയിൽനിന്ന് കാവ്യ സജി, അഞ്ജന ലാലു, നസ്രിൻ നാസർ, അനുമോൾ മോഹനൻ, ഗ്ലാഡിസ് ഗേളി ജോസ്, ആര്യ ഉണ്ണി എന്നിവർ അവാർഡ് സ്വീകരിച്ചു. കാവ്യ സജി, ആര്യ ഉണ്ണി എന്നിവർ എം.ജി യൂനിവേഴ്സിറ്റി ബികോം പരീക്ഷയിൽ യഥാക്രമം മൂന്നും പത്തും റാങ്ക് ജേതാക്കളാണ്. മുഖ്യമന്ത്രിയുടെ പുരസ്കാര നേട്ടത്തിലൂടെ കോളജിൻെറ യശസ്സ് ഉയർത്തിയ വിദ്യാർഥികളെ കോളജ് മാനേജർ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ഡിപ്പാർട്മെന്‍റ് മേധാവി ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു, ബർസാർ ഫാ. അബ്രഹാം നിരവത്തിനാൽ എന്നിവർ അഭിനന്ദിച്ചു. FOTO TDL1 PURASKARAM KAVYA SAJI കാവ്യ സജി FOTO TDL2 PURASKARAM GLADI GELI JOSE ഗ്ലാഡി ഗേളി ജോസ് FOTO TDL3 PURASKARAM ANU MOHANAN അനു മോഹനൻ FOTO TDL4 PURASKARAM ANJANA LALU അഞ്ജന ലാലു FOTO TDL5 PURASKARAM ARYA UNNI ആര്യ ഉണ്ണി FOTO TDL6 PURASKARAM NASRIN NASAR നസ്റിൻ നാസർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story