Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡുകളിൽ വിജിലൻസ്​...

റോഡുകളിൽ വിജിലൻസ്​ പരിശോധന

text_fields
bookmark_border
തൊടുപുഴ: നിർമാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ റോഡുകളിലും വിജിലൻസി‍ൻെറ മിന്നൽ പരിശോധന. സംസ്ഥാനത്തെ തെരഞ്ഞെടുത്ത റോഡുകളിൽ ബുധനാഴ്ച നടത്തിയ പരിശോധനയുടെ ഭാഗമായാണ്​ ജില്ലയിലും നടന്നത്​. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡുകളാണ്​ പരിശോധിച്ചത്​. ജില്ലയിൽ ഏറമ്പടം-കാറ്റാടിക്കവല, തലക്കോട്​-ബ്ലാത്തിക്കവല, കാഞ്ഞാർ-കറുകപ്പിള്ളി എന്നീ റോഡുകളിലായിരുന്നു പരിശോധന. ഈ റോഡുകളിൽ പലയിടത്തും ടാറിങ്​ പൊളിഞ്ഞുകിടക്കുന്നതായും എസ്റ്റിമേറ്റ്​ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും വിജിലൻസ്​ സംഘം കണ്ടെത്തി. വേണ്ടത്ര ആസൂത്രണമില്ലാതെ പദ്ധതി തയാറാക്കുന്നത്​ റോഡുകൾ വേഗത്തിൽ തകരാൻ കാരണമാകുന്നതായി വിജിലൻസ്​ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ്​ ഡിവൈ.എസ്​.പി ഷാജു ജോസി‍ൻെറ നേതൃത്വത്തിലെ പരിശോധനയിൽ ഇൻസ്​പെക്ടർമാരായ സി. വിനോദ്​, ബി. മഹേഷ്​പിള്ള, എ. ഫിറോസ്​ എന്നിവർ പ​ങ്കെടുത്തു. അഞ്ച്​ പവ‍ൻെറ മാല മോഷണംപോയി ഇടവെട്ടി: ബസ് യാത്രക്കിടെ വീട്ടമ്മയുടെ അഞ്ച് പവ‍ൻെറ താലിമാല മോഷണംപോയി. ഇടവെട്ടി ഉക്കിണിവീട്ടിൽ ലൈല ഇബ്രാഹീമി‍ൻെറ മാലയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇടവെട്ടി ബാങ്ക് ജങ്​ഷനിൽനിന്ന്​ ബസിൽകയറിയ ലൈല സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ മാല നഷ്ടപ്പെട്ടിരുന്നു. തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ഫോൺ: 9061485843.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story