Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വാതന്ത്ര്യദിന പരേഡ്...

സ്വാതന്ത്ര്യദിന പരേഡ് കാണാനെത്തിയ യുവതിയെ പൊലീസ്​ നായ്​ കടിച്ചു

text_fields
bookmark_border
ചെറുതോണി: ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡ് കാണാൻ ഭർത്താവിനും മകനുമൊപ്പം എത്തിയ യുവതിയെ പൊലീസ്​ നായ്​ കടിച്ചു. പരിശീലകർക്കൊപ്പം പരേഡിൽ പങ്കെടുക്കാനെത്തിയ നായാണ് യുവതിയെ കടിച്ചത്. കടിയേറ്റ വാഴത്തോപ്പ് പേപ്പാറ സ്വദേശിനി വടക്കേടത്ത് ഷാന്‍റിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.പി ഓഫിസിലെ ജീവനക്കാരിയാണ് ഷാന്റി. പരേഡിന്റെ തുടക്കംമുതൽ നായ്​ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി കാണികൾ പറഞ്ഞു. നായെ പരേഡ് ഗ്രൗണ്ടിൽനിന്ന്​ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ കടിച്ചത്. ജനങ്ങൾ തിങ്ങിനിറഞ്ഞ മൈതാനത്ത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നായെ കൊണ്ടുവന്നതെന്ന്​ ആക്ഷേപമുയർന്നിട്ടുണ്ട്​ പൊലീസ്​ നായിൽനിന്നുണ്ടായ ആക്രമണം പരിശീലനത്തിലെ പിഴവാണെന്നും ആരോപണമുണ്ട്. TDL DOG BITE നായുടെ ആക്രമണത്തിൽ യുവതിയുടെ കൈക്ക്​ പരിക്കേറ്റനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story