Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിലെ...

ജില്ലയിലെ വിദൂര​ഗ്രാമങ്ങൾ റേഞ്ചിലേക്ക്​...

text_fields
bookmark_border
p4 lead... സാങ്കേതിക സർവേ നടത്തിയാണ് കേന്ദ്രങ്ങൾ കണ്ടെത്തുന്നത്​ തൊടുപുഴ: ഇടുക്കി പാർലമെന്‍റ്​ മണ്ഡലത്തിൽ നിലവിൽ ഒരു ടെലികോം കമ്പനിയുടെയും സാന്നിധ്യമില്ലാത്ത ആദിവാസി മേഖല ഉൾപ്പെടെയുള്ള വിദൂരഗ്രാമങ്ങളിൽ ബി.എസ്.എൻ.എൽ ടവറുകൾ സ്ഥാപിക്കുന്നതിന് അനുമതി. യൂനിവേഴ്സൽ സർവിസ് ഒബ്ലിഗേഷൻ ഫണ്ടിൽനിന്നാണ് തുക അനുവദിക്കുന്നത്. 2020 മുതൽ യു.എസ്.ഒ ഫണ്ടിനുവേണ്ടി ടെലികമ്യൂണിക്കേഷൻ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട് വരുകയായിരുന്നുവെന്ന്​ ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പാർലമെന്‍റ്​ മണ്ഡലത്തിലെ 100 സ്ഥലങ്ങളിൽ സാങ്കേതിക സർവേ നടത്തിയാണ് ടവറുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തുന്നത്. ജില്ല വികസന കമീഷണറുടെ മേൽനോട്ടത്തിലും പട്ടികവർഗ വികസന വകുപ്പിന്‍റെ സഹകരണത്തോടെയുമാണ് ബി.എസ്.എൻ.എൽ സാങ്കേതിക വിഭാഗം സർവേ നടപടികൾ പൂർത്തിയാക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സൗജന്യമായി സ്ഥലം ലഭ്യമാക്കാൻ കഴിയുന്നിടത്താണ് ടവറുകൾ സ്ഥാപിക്കുക. 31ന് മുമ്പ്​ സർവേ പൂർത്തിയാക്കും കേന്ദ്ര നിർദേശപ്രകാരം ആഗസ്റ്റ് 31ന് മുമ്പ്​ സർവേ പൂർത്തിയാക്കി ഡി.പി.ആർ സമർപ്പിക്കും. തുടർന്നുവരുന്ന 500 ദിവസങ്ങൾക്കുള്ളിൽ ടവറുകൾ സ്ഥാപിച്ച് കണക്റ്റിവിറ്റി ലഭ്യമാക്കണമെന്നാണ് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ നിർദേശം. കൂടാതെ മൈക്രോ ടവറുകൾ, നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കൽ, കൂടുതൽ ഫൈബർ ടു ഹോം സർവിസുകൾ, വൈഫൈ ഹോട്ട്സ്​പോട്ടുകൾ എന്നിവ സ്ഥാപിക്കുന്നതിനും ബി.എസ്.എൻ.എൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. വൈദ്യുതി എത്താത്ത ഇടങ്ങളിൽ സോളാർ ഊർജം വൈദ്യുതി കടന്നുചെല്ലാത്ത ഗ്രാമങ്ങളിൽ സോളാർ ഊർജ സംവിധാനവും സ്ഥാപിക്കും. കേടായ ബാറ്ററി സംവിധാനങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. 16ന് നടന്ന എറണാകുളം സർവിസ് ഏരിയ ടെലികോം അഡ്വൈസറി കമ്മിറ്റി ഇടുക്കി പാർലമെന്‍റ്​ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തതായി എം.പി അറിയിച്ചു. പ്രളയവും തുടർന്ന് കോവിഡും വ്യാപകമായ സാഹചര്യത്തിൽ പഠനവും ജനങ്ങളുടെ ദൈനംദിന ഇടപാടുകളും ഓൺലൈനായപ്പോൾ മുതൽ മുഖ്യസേവനദാതാക്കളായ ബി.എസ്.എൻ.എല്ലിന്റെ പോരായ്മകൾ ജില്ലയിലെ പല സ്ഥലങ്ങളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യു.എസ്.ഒ ഫണ്ട് പുനഃസ്ഥാപിക്കാനും വിദൂര ആദിവാസി പിന്നാക്ക ഗ്രാമങ്ങളെ ടെലികോം ശൃംഖലയുടെ ഭാഗമാക്കി എല്ലാവർക്കും സേവനം ലഭ്യമാക്കുന്നതിനും ഇടുക്കി പാർലമെന്‍റ്​ മണ്ഡലത്തിന് നൽകുന്ന പുതിയ ടവറുകൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story