Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വാതന്ത്ര്യദിന ശോഭയിൽ...

സ്വാതന്ത്ര്യദിന ശോഭയിൽ വിദ്യാലയങ്ങൾ

text_fields
bookmark_border
Add to P/2 Lead package തൊടുപുഴ: കുമാരമംഗലം ദ വില്ലേജ് ഇന്‍റർനാഷനൽ സ്‌കൂളിൽ ഗാന്ധിജിയുടെ ചെറുമകന്‍റെ മകൻ തുഷാർ ഗാന്ധിയും ഭാര്യ സൊനാൽ ദേശായി ഗാന്ധിയും മുഖ്യാതിഥികളായി. സ്‌കൂൾ അങ്കണത്തിൽ മാവിൻതൈ നട്ട് തുഷാർ ഗാന്ധി ഉദ്​ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷമീന നാസർ, മാനേജ്‌മെന്‍റ്​ പ്രതിനിധികളായ ആർ.കെ. ദാസ്, രാമചന്ദ്രൻ മലയാറ്റിൽ, അരവിന്ദ് മലയാറ്റിൽ, പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് എന്നിവർ സംസാരിച്ചു. മണക്കാട് എൻ.എസ്.എസ് ഗവ. എൽ.പി സ്കൂളിൽ വാർഡ് കൗൺസിലർ ബിന്ദു പത്മകുമാർ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ എൻ.എം. അബ്ദുൽമജീദ് സന്ദേശം നൽകി. കല്ലാനിക്കൽ സെന്‍റ്​ ജോർജ്​ യു.പി സ്കൂളിൽ മാനേജർ ഫാ. കുര്യാക്കോസ് കൊടകല്ലിൽ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് മിനി തോമസ് റാലി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന പതിപ്പ് സിസ്റ്റർ ജെസി ജോസഫ് പ്രകാശനം ചെയ്തു. കരിമണ്ണൂർ: സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പതാകയുയർത്തി. പി.ടി.എ പ്രസിഡന്‍റ്​ ലിയോ കുന്നപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സജി മാത്യു, എസ്​.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ പി.കെ. മുഹമ്മദ്‌ അനസ്, സീനിയർ അധ്യാപിക ഷേർലി ജോൺ, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം എന്നിവർ സംബന്ധിച്ചു. നെടുങ്കണ്ടം: എം.ഇ.എസ് കോളജിൽ പ്രിൻസിപ്പൽ പ്രഫ. അബ്ദുൽ റസാഖ് പതാക ഉയർത്തി. ഡിജിറ്റൽ ചിത്ര പ്രദർശനവും പ്രസംഗം, ചിത്രരചന, ഫോട്ടോഗ്രഫി, പോസ്റ്റർ നിർമാണം, ചരിത്ര സംഭവങ്ങളുടെ അവതരണം എന്നിവയിൽ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർഥികൾ നിർമിച്ച ഫ്രീഡം വാൾ പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിൽ മത്സരങ്ങളും കുതിരസവാരിയും നടത്തി. പഞ്ചായത്തിലെ മികച്ച റാലിക്കുള്ള സമ്മാനവും സ്കൂളിന്​ ലഭിച്ചു. തേഡ് ക്യാമ്പ് ഗവ. എൽ.പി സ്കൂളിൽ റാലിയും ക്വിസ്​ മത്സരവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹൻ റാലി ഫ്ലാഗ്ഓഫ് ചെയ്തു. ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തും എസ്.എൻ യു.പി സ്കൂളും സംയുക്തമായി സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ വക്കച്ചൻ വയലിൽ, വൈസ് പ്രസിഡന്‍റ്​ രാജേശ്വരി രാജൻ, സ്കൂൾ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. കുമളി: അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 75 മീറ്റർ കാൻവാസിൽ 'ബിഗ് കാൻവാസ് ആർട്ട്‌' ചിത്രരചന സംഘടിപ്പിച്ചു. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.എം. സിദ്ദീഖ് ഉദ്​ഘാടനം ചെയ്തു. പ്രിൻസിപ്പൽ അജിതകുമാരി പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ്​ രാജീവ് അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജയിംസ് സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുന്നം: ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിലെ ആഘോഷം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റ്, പ്രസംഗം, പ്രച്ഛന്നവേഷം, ബോർഡ് പ്രസന്‍റേഷൻ, സ്വാതന്ത്ര്യദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സെക്രട്ടറി ടി.കെ. അബ്ദുൽ കരീം സഖാഫി, മാനേജർ എം.പി അബ്ദുൽ കരീം സഖാഫി, പ്രിൻസിപ്പൽ വി.എ. ജുനൈദ് സഖാഫി, അബ്ദുൽ ഹമീദ് ബാഖവി എന്നിവർ സംസാരിച്ചു. ആലക്കോട്: ആലക്കോട് ഇൻഫന്‍റ്​ ജീസസ് എൽ.പി സ്കൂളിൽ മാനേജർ ഫാ. ജോസഫ് അത്തിക്കൽ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ഷിന്‍റോ ജോർജ്, അധ്യാപകരായ ജെസി തോമസ്, ബിൻസി മാർട്ടിൻ, അരുൺ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രങ്ങൾ: ​TDL Karimannoor School കരിമണ്ണൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ദേശീയപതാക ഉയർത്തുന്നു TDL Village school വില്ലേജ് ഇന്‍റർനാഷനൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ തുഷാർ ഗാന്ധിയും ഭാര്യ സൊനാൽ ദേശായി ഗാന്ധിയും പി.ജെ. ജോസഫ്​ എം.എൽ.എ, ഡീൻ കുര്യാക്കോസ്​ എം.പി തുടങ്ങിയവർക്കൊപ്പം TDL Amaravathi school സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കുമളി അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂറ്റൻ കാൻവാസിലെ ചിത്രരചന TDL MES നെടുങ്കണ്ടം എം.ഇ.എസ് കോളജിൽ നടന്ന സ്വതന്ത്ര്യദിന പരേഡ് TDL Darul fatheh കുന്നം ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡീൻ കുര്യാക്കോസ് എം.പി സംസാരിക്കുന്നു TDL muthiyamala കാഞ്ഞാർ മുതിയാമല ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ സ്വാതന്ത്ര്യദിന റാലി TDL ALAKODE SCHOOL ആലക്കോട് ഇൻഫന്‍റ്​ ജീസസ് എൽ.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ സ്വാതന്ത്ര്യദിന റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story