Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകമ്പത്ത് പാർക്കിങ്​...

കമ്പത്ത് പാർക്കിങ്​ ഏരിയയിൽ തീപിടിത്തം: നിരവധി വാഹനങ്ങൾ കത്തിനശിച്ചു

text_fields
bookmark_border
കമ്പത്ത് പാർക്കിങ്​ ഏരിയയിൽ തീപിടിത്തം: നിരവധി വാഹനങ്ങൾ കത്തിനശിച്ചു
cancel
കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ കമ്പത്ത് വെള്ളിയാഴ്ച അർധരാത്രി ഉണ്ടായ തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. കമ്പം നന്ദഗോപാലൻ തെരുവിൽ ഒക്കലിംഗർ വിഭാഗത്തിന്‍റെ വാഹന പാർക്കിങ്​ ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തീയിൽ 12 വാഹനം പൂർണമായും നാല്​ വാഹനം ഭാഗികമായും കത്തിനശിച്ചു. ഇടുക്കി ജില്ലയിലെ ഏലത്തോട്ടം മേഖലയിലേക്ക് കമ്പം, ചിന്നമന്നൂർ, ഉത്തമ പാളയം, ഗൂഡല്ലൂർ എന്നിവിടങ്ങളിൽനിന്ന്​ തൊഴിലാളികളുമായി വന്നുപോകുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലാണ് തീപിടിത്തം ഉണ്ടായത്. കത്തിനശിച്ച വാഹനങ്ങളിൽ കേരള രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളും ഉണ്ട്​. ഇവിടെ പാർക്ക് ചെയ്തിരുന്ന ജീപ്പുകളിൽ ഒന്നിൽനിന്നാണ് തീ പടർന്നതെന്നാണ് ഗ്രൗണ്ടിലെ കാവൽക്കാരൻ ജ്ഞാനശേഖരൻ പൊലീസിന്​ നൽകിയ മൊഴി. സംഭവത്തിന്​ പിന്നിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളാണെന്ന പ്രചാരണം ഉണ്ടായതോടെ ഉത്തമപാളയം എ.എസ് പി. ശ്രേയാഗുപ്തയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ................. Cap: കമ്പം പാർക്കിങ്​ ഗ്രൗണ്ടിലെ തീപിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങൾ .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story