Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:23 AM IST Updated On
date_range 14 Aug 2022 12:23 AM ISTകൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്
text_fieldsbookmark_border
പീരുമേട്: കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി.ഐയിലെ കെ.എൽ. ദാനിയേലിനെതിരെ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നൽകി. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത ദാനിയേലിനെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചപ്പോൾ സി.പി.ഐയിൽനിന്ന് പുറത്താക്കിയിരുന്നെങ്കിലും വൈസ് പ്രസിഡന്‍റ് സ്ഥാനവും ഗ്രാമപഞ്ചായത്ത് അംഗമെന്ന പദവിയും രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. എൽ.ഡി.എഫിൽ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നത്തിൽ വിജിലൻസിനെ ഉപയോഗിച്ച് കൈക്കൂലി കേസിൽ ഉൾപ്പെടുത്തിയതിൽ സി.പി.എമ്മിനെതിരെ സി.പി.ഐയിലും അമർഷമുണ്ട്. ജൂലൈ 11നാണ് പഞ്ചായത്ത് ഓഫിസിൽ 10,000 രൂപ വാങ്ങുന്നതിനിടെ ദാനിയേലിനെ വിജിലൻസ് പിടികൂടുന്നത്. പടുതക്കുളം അനുവദിക്കാൻ കൃഷിഭവനിൽ അപേക്ഷ നൽകാൻ ശിപാർശ കത്ത് ആവശ്യപ്പെട്ടപ്പോൾ പണം ആവശ്യപ്പെട്ടെന്ന് കാണിച്ച് സി.പി.എം വെട്ടിക്കാനം ബ്രാഞ്ച് സെക്രട്ടറി മാർട്ടിൻ കുര്യൻ വിജിലൻസിൽ പരാതി നൽകുകയും വിജിലൻസ് നൽകിയ പണം കൈമാറുമ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് -എട്ട് യു.ഡി.എഫ് -അഞ്ച് എന്ന നിലയിലാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story