Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഭ സംഗമവും അവാർഡ്...

പ്രതിഭ സംഗമവും അവാർഡ് വിതരണവും

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രതിഭ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. മാസ്റ്റേഴ്സ് അത്​ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിലെ സ്വർണ മെഡൽ ജേതാവ് സിബിച്ചൻ തോമസ് പുറംചിറ, എം.ബി.ബി.എസിന്​ ഉന്നത വിജയം നേടിയ ശാരിക സുരേന്ദ്രൻ, മികച്ച ബാലതാരത്തിനുള്ള ജേസി ഡാനിയൽ പുരസ്കാര ജേതാവ് അതിഥി ശിവകുമാർ എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, അഡ്വ. കെ.ജെ. ബെന്നി, മനോജ് മുരളി, ബാബു ഫ്രാൻസിസ്, ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ് സ്വാഗതം പറഞ്ഞു. ​ TDL AWARD DANAM കട്ടപ്പന സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും വീണുകിട്ടിയ സ്വർണം ഉടമക്ക്​ കൈമാറി ചെറുതോണി: ചേലച്ചുവട് ടൗണിൽ വീണുകിടന്ന ഒന്നര പവൻ മാല ഉടമകക്ക്​ കൈമാറി ചുരുളി സ്വദേശി. താഴത്തുവീട്ടിൽ ബാബുവിനാണ് മാല ലഭിച്ചത്. അദ്ദേഹം ചേലച്ചുവട് വാർഡ് മെംബർ സോയിമോൻ സണ്ണിയെ ബന്ധപ്പെടുകയും ഉടമ മാരിപ്പാടിൽ ഷൈല സന്തോഷിനെ കണ്ടെത്തി മാല നൽകുകയായിരുന്നു. ​TDL MALA കളഞ്ഞുകിട്ടിയ മാല ഉടമ ഷൈല സന്തോഷിന്​ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story