Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസ് നിർത്തുന്നത്...

ബസ് നിർത്തുന്നത് സീബ്രാലൈനിൽ; കണ്ടില്ലെന്നു നടിച്ച്​ അധികൃതർ

text_fields
bookmark_border
മുട്ടം: ടൗണിൽ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ബസ് സീബ്രാലൈനിൽ നിർത്തിയാണെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ഇതിന് മുന്നിലായി പൊലീസ് ഉണ്ടെങ്കിലും കർശന നടപടി സ്വീകരിക്കുന്നില്ല. ചില പൊലീസുകാർ ബസ് സ്റ്റോപ്പിലേക്ക് കയറ്റിനിർത്താൻ ആവശ്യപ്പെട്ടാലും ഡ്രൈവർമാർ അനുസരിക്കാറില്ല. ഇതുമൂലം കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. മുട്ടത്തെ മൂന്നും കൂടിയ കവലക്ക് സമീപം ബസ് നിർത്തുന്നതുമൂലം ടൗണിൽ വലിയ ഗതാഗതക്കുരുക്കും രൂപപ്പെടാറുണ്ട്. മുട്ടം ടൗണിലെ അശാസ്ത്രീയ പാർക്കിങ്ങും ബസ് സ്റ്റോപ്പുകളും മാറ്റി സ്ഥാപിക്കണമെന്ന ലീഗൽ സർവിസസ് അതോറിറ്റിയുടെ നിർദേശം ഉണ്ടെങ്കിലും നടപടി മാത്രം ആയിട്ടില്ല. നാലുവർഷം മുമ്പാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലീഗൽ സർവിസസ് അതോറിറ്റി നിർദേശം സമർപ്പിച്ചത്. ഇതിനായി വകുപ്പുകൾ ഏകോപിപ്പിച്ച് യോഗം ചേരുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story