Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം
cancel
കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത്​ നേതൃത്വത്തിൽ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയുടെയും ഐ.സി.ഡി.എസിന്‍റെയും സഹകരണത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിന റാലി നഗരം ചുറ്റി കട്ടപ്പന ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അന്നമ്മ ജോൺസൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ലാലച്ചൻ വെള്ളക്കട അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാർ അവാർഡ് ജേതാവ് മോബിൻ മോഹനൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ ജോസ് സ്കറിയ കണ്ണമുണ്ടയിൽ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ജോസുകുട്ടി മാത്യു, ജോയന്‍റ്​ ബി.ഡി.ഒ ജയപ്രകാശ് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സവിത വിനു, വി.പി. ജോൺ, എം.ടി. മനോജ്, ജലജ വിനോദ്, രഞ്ജിത്ത് കുമാർ, സാംസ്കാരിക വകുപ്പ് ജില്ല കോഓഡിനേറ്റർ എസ്. സൂര്യലാൽ, ശിശു വികസന പദ്ധതി ഓഫിസർ കെ.പി. രമ, മർച്ചന്‍റ്​ യൂത്ത് വിങ് ജില്ല പ്രസിഡന്‍റ്​ സി. ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story