Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുതുക്കുടി ഉരുൾപൊട്ടൽ;...

പുതുക്കുടി ഉരുൾപൊട്ടൽ; ക്യാമ്പിലുള്ളവർ വീടുകളിലേക്ക് മടങ്ങി

text_fields
bookmark_border
പുതുക്കുടി ഉരുൾപൊട്ടൽ; ക്യാമ്പിലുള്ളവർ വീടുകളിലേക്ക് മടങ്ങി
cancel
മൂന്നാർ: പുതുക്കുടി ഉരുൾപൊട്ടലിനെത്തുടർന്ന് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങി. മഴ മാറുകയും അപകടസാധ്യത ഒഴിവാകുകയും ചെയ്തതോടെയാണ് തൊഴിലാളി കുടുംബങ്ങൾ മടങ്ങിയത്. ആഗസ്റ്റ് ആറിനാണ് പുതുക്കുടിയിലെ 141 കുടുംബങ്ങൾക്ക് ഭീഷണിയായി ഉരുൾപൊട്ടിയത്. തലനാരിഴക്ക്​ രക്ഷപ്പെട്ട കുടുംബങ്ങളെ റവന്യൂ വകുപ്പും കെ.ഡി.എച്ച്.പി കമ്പനിയും ചേർന്ന് ചെണ്ടുവരൈ ഗവ. സ്കൂളിലേക്ക് മാറ്റിയിരുന്നു. അപകടം നടന്നതിന്‍റെ തൊട്ടടുത്ത ദിവസവും മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ ജനം കൂടുതൽ ഭീതിയിലായി. ഇതോടെ വീടുകളിൽ ഉണ്ടായിരുന്ന സാധന സാമഗ്രികളും നാട്ടുകാർ എടുത്തുമാറ്റിയിരുന്നു. ഒരാഴ്ച ക്യാമ്പിൽ കഴിഞ്ഞിരുന്ന തൊഴിലാളി കുടുംബങ്ങളെ വീടുകളിലേക്ക് തിരികെ അയക്കാൻ ദേവികുളം എം.എൽ.എ എ. രാജയും എത്തിയിരുന്നു. ചിത്രം 1 ദുരിതാശ്വാസ ക്യാമ്പിൽനിന്ന്​ വീടുകളിലേക്ക്​ മടങ്ങുന്നവരോട് എ രാജ എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story