Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:06 AM IST Updated On
date_range 14 Aug 2022 12:06 AM ISTപഞ്ചായത്തുകളിൽ രണ്ടാമത് എത്തിച്ച ദേശീയപതാകയിലും പിഴവുകൾ
text_fieldsbookmark_border
രണ്ടുലക്ഷം പതാകയാണ് കുടുംബശ്രീ വാങ്ങിയത്; ഒന്നര ലക്ഷവും ഉപയോഗശൂന്യമായി തൊടുപുഴ: ജില്ലയിൽ കുടുംബശ്രീ വാങ്ങി വിതരണത്തിന് എത്തിച്ച ദേശീയപതാകയിൽ വീണ്ടും പിഴവുകൾ. ആദ്യം വാങ്ങിയ ഒന്നരലക്ഷം പതാകയിൽ പിഴവുകൾ കണ്ടതിനെത്തുടർന്ന് തിരിച്ചെടുത്തിരുന്നു. അതിനുശേഷം 50,000 പതാകകൂടി വാങ്ങുകയായിരുന്നു. അതിലും പിഴവുകൾ വന്നതോടെ പല കുടുംബശ്രീകളും വാങ്ങിയില്ല. ചുരുക്കം ചില യൂനിറ്റുകൾ മാത്രം വാങ്ങുകയും അവ കുടുംബശ്രീ തയ്യൽ യൂനിറ്റുകളെ ഉപയോഗിച്ച് ക്രമവത്കരിക്കുകയും ചെയ്യുകയാണ്. മുകൾ ഭാഗത്ത് പച്ചനിറവും താഴ്ഭാഗത്ത് കുങ്കുമനിറവും ആയ നിലയിലാണ് പതാക വന്നത്. ഇവയാണ് മുറിച്ചുമാറ്റി ക്രമവത്കരിക്കുന്നത്. ആദ്യം വാങ്ങിയ പതാകകളിൽ ശരിയാക്കാൻ പറ്റാത്ത വിധം ഒട്ടേറെ പിഴവുകളാണ് ഉണ്ടായിരുന്നത്. സ്ഥാനം തെറ്റിയ അശോകചക്രവും കൊടിയുടെ വലുപ്പത്തിലെ വ്യത്യാസവും അരികുകളും വശങ്ങളും കീറിയ നിലയിലുമായിരുന്നു അവ. പ്രിന്‍റിങ്ങിലും തകരാറുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് ജില്ലയിൽ ഉയർത്താൻ രണ്ടുലക്ഷം പതാകയാണ് കുടുംബശ്രീ വാങ്ങിയത്. ഇതിൽ 1,50,000 എണ്ണം ഉപയോഗശൂന്യമായി. കുടുംബശ്രീകൾ വഴി ത്രിവർണ പതാകകൾ തയ്പ്പിച്ച് എടുക്കണമെന്നാണ് ഉത്തരവ്. എന്നാൽ, ഇത് മറികടന്ന് ഹൈദരാബാദിൽനിന്ന് റെഡിമെയ്ഡ് കൊടികൾ വാങ്ങുകയായിരുന്നു. കുടുംബശ്രീ യൂനിറ്റുകൾക്ക് കൈത്താങ്ങാകാനും സംരംഭ യൂനിറ്റുകളെ സഹായിക്കാനുമാണ് പഞ്ചായത്തുകളോട് കുടുംബശ്രീയിൽനിന്ന് വാങ്ങാൻ സർക്കാർ ആവശ്യപ്പെട്ടത്. ഇങ്ങനെ വാങ്ങുന്ന പതാക ഒന്നിന് 28 രൂപ പഞ്ചായത്തുകൾ കുടുംബശ്രീക്ക് നൽകുകയും ചെയ്യണം. ജില്ല കുടുബശ്രീ മിഷൻ 18 കുടുംബശ്രീയുടെ കൺസോട്ട്യത്തെയാണ് പതാക നിർമിക്കാൻ കരാർ നൽകിയത്. കരാർ അനുസരിച്ച് പതാക നിർമിക്കാതെ കുടുംബശ്രീകൾ ഇറക്കുമതി ചെയ്ത പതാകയാണ് വിതരണം ചെയ്തത്. മറ്റു ജില്ലകളിൽ സംരംഭ യൂനിറ്റുകൾ തയ്ച്ച് എടുക്കുകയാണ് ചെയ്തിട്ടുള്ളത്. ശനിയാഴ്ച തയ്ച്ച് ക്രമവത്കരിച്ച പതാകകൾ മുഴുവൻ ഇനി വിറ്റഴിക്കാൻ കഴിയുമോ എന്നതും സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story