Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:04 AM IST Updated On
date_range 14 Aug 2022 12:04 AM ISTപ്രവർത്തകർക്കെതിരായ പെറ്റിക്കേസുകൾ കോൺഗ്രസ് പിഴയടച്ച് തീർക്കുന്നു
text_fieldsbookmark_border
ജില്ലയിൽ മാത്രം 50 ലക്ഷത്തിലധികം അടക്കണം മുട്ടം: പ്രവർത്തകർക്കെതിരായ പെറ്റിക്കേസുകൾ കോൺഗ്രസ് അടച്ചുതീർക്കുന്നു. ശനിയാഴ്ച ജില്ലയിലെ വിവിധ കോടതികളിൽ നടന്ന അദാലത്തിൽ 60ഓളം കേസുകളിലായി 1,20,000 രൂപയുടെ പെറ്റി അടച്ചുതീർത്തു. 13ലെ അദാലത്തിലേക്ക് സമൻസ് ലഭിച്ച കേസുകൾ മാത്രമാണ് അടച്ചുതീർത്തത്. അദാലത്തുകൾ വഴി അടച്ചുതീർക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. കോവിഡ് കാലത്തും അതിന് ശേഷവും നടത്തിയ പാർട്ടി സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ ആയിരക്കണക്കിന് കേസുകളാണ് ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 50 ലക്ഷത്തോളം രൂപ ജില്ലയിൽ മാത്രം അടക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞത് അഞ്ചുമുതൽ 20 പേർ വരെ പ്രതികളായ കേസുകളാണ് കൂടുതലും. ഇതിലെ ഒരോരുത്തർക്കും 800 മുതൽ 2600 രൂപ വരെയാണ് പിഴ. ഈ തുകയാണ് കെ.പി.സി.സി വഴി ജില്ല കോൺഗ്രസ് നേതൃത്വം അടച്ചുതീർക്കുന്നത്. വിവിധ കോടതികളിലേക്ക് പാർട്ടി നേതൃത്വംതന്നെ പാർട്ടി അഭിഭാഷകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തകർക്ക് ലഭിക്കുന്ന സമൻസുകൾ മണ്ഡലം കമ്മിറ്റികൾ വഴി വക്കീൽമാരെ ഏൽപിക്കുകയും അവർ അടക്കുകയുമാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story