Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനപാലകർക്കെതിരെ...

വനപാലകർക്കെതിരെ വേദിയിൽ പ്രതിഷേധിച്ച് വാഴൂർ സോമൻ എം.എൽ.എ

text_fields
bookmark_border
കുമളി: തേക്കടിയിൽ നടന്ന ആന ദിനാചരണ വേദിയിൽ വനപാലകർക്കെതിരെ കടുത്ത പ്രതിഷേധവുമായി പീരുമേട് എം.എൽ.എ വാഴൂർ സോമൻ. രണ്ട് കേന്ദ്രമന്ത്രിമാർ പങ്കെടുക്കുന്ന പരിപാടി സംബന്ധിച്ച് കഴിഞ്ഞദിവസം പത്രവാർത്തയിലൂടെയാണ്​ അറിഞ്ഞതെന്നും പരിപാടിയുടെ നോട്ടീസ് അൽപം മുമ്പാണ് കണ്ടതെന്നുമായിരുന്നു എം.എൽ.എയുടെ പരാതി. വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ജനങ്ങൾക്ക് കേന്ദ്രമന്ത്രിമാർക്ക്​ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം വനപാലകർ നഷ്ടമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയും വലിയ പരിപാടി നടക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധിയെ അറിയിക്കാൻ മടിക്കുന്ന വനപാലകർ, പൊതുജനങ്ങളോട് എങ്ങനെയാകും ഇടപെടുന്നതെന്ന് മന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥരും വിലയിരുത്തണമെന്നും തേക്കടി വനശ്രീയിലെ ഉദ്​ഘാടന വേദിയിൽ വാഴൂർ സോമൻ പറഞ്ഞു. എം.എൽ.എയുടെ പരാതിക്ക്​ പിന്നാലെ ഇതുസംബന്ധിച്ച വിശദാംശങ്ങൾ വേദിയിലുണ്ടായിരുന്ന കേന്ദ്ര വനം വകുപ്പ് മേധാവിയോട്​ കേന്ദ്ര വനം, പരിസ്ഥി മന്ത്രി ആരാഞ്ഞു. പരിപാടി സംബന്ധിച്ച്​ വനപാലകർ വാർത്തസമ്മേളനം നടത്താൻ ആലോചിച്ചിരുന്നെങ്കിലും ഇത് പിന്നീട് വേണ്ടെന്നുവെച്ചു. പരിപാടി സംബന്ധിച്ച നോട്ടീസ്​പോലും മാധ്യമ പ്രവർത്തകർക്ക്​ നൽകിയില്ലെന്നും പരാതിയുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story