Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശുചിമുറി മാലിന്യം...

ശുചിമുറി മാലിന്യം നീക്കിയതിൽ അഴിമതിയെന്ന്​ ആക്ഷേപം

text_fields
bookmark_border
മൂലമറ്റം: പ്രൈവറ്റ് സ്റ്റാൻഡിലെ ശുചിമുറി മാലിന്യം നീക്കംചെയ്തതിൽ അഴിമതിയുള്ളതായിയെന്ന്​ ആക്ഷേപം. ഒരുരാത്രി എട്ട്​ ലോഡ് മാലിന്യം നീക്കംചെയ്തതായാണ് ആദ്യം രേഖകളുണ്ടാക്കിയത്. ജനപ്രതിനിധി ഇതിന് സാക്ഷ്യപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് ആറ്​ ലോഡ് മാലിന്യം നീക്കംചെയ്തതായാണ് പുതിയ രേഖ പഞ്ചായത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ, ഇതിനായി 1,12,000 രൂപ ആവശ്യപ്പെട്ട് കരാറുകാരൻ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. ശുചിമുറി മാലിന്യം എറണാകുളം ബ്രഹ്മപുരത്തുള്ള സർക്കാർ പ്ലാന്റിലേക്കാണ് കൊണ്ടുപോയത്. ഒരുരാത്രി മാലിന്യം കയറ്റി 75 കിലോമീറ്റർ അകലെയുള്ള ബ്രഹ്മപുരത്തെ പ്ലാന്റിൽ എത്തിച്ച് മടങ്ങിയെത്തി പുലർച്ചക്ക്​ മുമ്പ്​ ഒരു വാഹനം നാല്​ ട്രിപ് മാലിന്യം നീക്കം ചെയ്തതായാണ് രേഖയിലുള്ളത്. ഇതിൽ അഴിമതിയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ആറ്​ ലേഡ് മാലിന്യം നീക്കംചെയ്തതിന്റെ പണം നൽകാൻ പഞ്ചായത്ത് അധികൃതർ ധാരണയായിട്ടുണ്ട്. ഇതിനെതിരെ വിജിലൻസിൽ പരാതി നൽകാൻ ഒരുവിഭാഗം പഞ്ചായത്ത് അംഗങ്ങളും ഒരുങ്ങുകയാണ്​. നീക്കംചെയ്തെങ്കിലും മഴ പെയ്താൽ പഞ്ചായത്ത് ബസ്​സ്റ്റാൻഡിലൂടെ ശുചിമുറി മാലിന്യം ഒഴുകുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story