Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:18 AM IST Updated On
date_range 12 Aug 2022 12:18 AM ISTആഘോഷമാകും, 'ഹര്‍ ഘര്‍ തിരംഗ'
text_fieldsbookmark_border
ഇടുക്കി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിൻ ജില്ലയില്‍ വിപുലമായി ആഘോഷിക്കും. ആഗസ്റ്റ് 13 മുതല്‍ 15വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനാണ് കാമ്പയിൻ. കാമ്പയിന്‍റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല. എങ്കിലും ഫ്ലാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്, ഖാദി തുണി എന്നിവ ഉപയോഗിച്ച് കൈകൊണ്ട് നൂല്‍ക്കുന്നതോ നെയ്തതോ മെഷീനില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല. പരിപാടിയുടെ ഏകോപനവും മേല്‍നോട്ടവും നിര്‍വഹിക്കുന്നതിനുള്ള ചുമതല കലക്ടർക്കാണ്. സ്ഥാപന മേധാവികള്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കലക്ടര്‍ ഷീബ ജോർജ് പറഞ്ഞു. ജില്ല ഭരണകൂടം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ജില്ല ചിത്രകലാ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ വേദിയായ ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കാര്‍ട്ടൂൺ, കാരിക്കേച്ചര്‍, പെയിന്റ്ങ് ക്യാമ്പ് നടത്തും. ജില്ലയിലെ ഇരുപതോളം കലാകാരന്മാര്‍ സ്വതന്ത്ര്യസമരത്തെക്കുറിച്ച് വരയിലൂടെ പ്രതിപാദിക്കും. കാമ്പയിനായി ജില്ലയിലെ കുടുംബശ്രീകള്‍ നിര്‍മിക്കുന്ന ദേശീയ പതാകകളുടെ വിതരണോദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് പോളിന് കൈമാറി കലക്ടർ നിര്‍വഹിച്ചു. എ.ഡി.എം ഷൈജു പി. ജേക്കബ്, പഞ്ചായത്ത് ജോയന്‍റ് ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ജി. അജേഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം TDL Flag: ദേശീയ പതാക വിതരണോദ്ഘാടനം കലക്ടര്‍ ഷീബ ജോര്‍ജ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് പോളിന് നല്‍കി നിര്‍വഹിക്കുന്നു മറയൂര്‍ ആദിവാസി കോളനിക്ക് സമീപം ഉരുള്‍പൊട്ടൽ മറയൂര്‍: മറയൂര്‍ ചന്ദനവനത്തിനുള്ളിലെ കമ്മാളംകുടിക്ക് സമീപം ഉരുള്‍പൊട്ടി ഹെക്ടര്‍ കണക്കിന് കൃഷിസ്ഥലം ഒലിച്ചുപോയി. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കമ്മാളം മുതുവാ ആദിവാസി കോളനിക്ക് സമീപം കടുകള തേന്‍പാറ ഭാഗത്താണ് ഉരുള്‍പൊട്ടിയത്. സമുദ്രനിരപ്പില്‍നിന്ന് 1500 മീറ്റർ ഉയരമുള്ള പ്രദേശത്തായിരുന്നു ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. കമ്മാളംകുടി സ്വദേശി ഹരിചന്ദ്രന്റെ കൃഷിയിടമാണ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശം. ഹെക്ടര്‍ കണക്കിന് പ്രദേശത്തെ തൈലപ്പുല്‍ കൃഷിയും കൂര്‍ക്കയും നശിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കരിമുട്ടി ആറ്റില്‍ പതിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറില്‍നിന്ന് അഗ്നിരക്ഷാ സേന ഉള്‍പ്പെടെ എത്തുകയും മുന്‍കരുതൽ സ്വീകരിക്കുകയും ചെയ്തു. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ ആദിവാസികള്‍ കൃഷി ചെയ്തിരിക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വിള്ളല്‍ സംഭവിച്ചതായും മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും കണ്ടെത്തി. ഇടുക്കിയിലെ പലഭാഗങ്ങളിലും മഴ ശമിച്ചെങ്കിലും മറയൂര്‍ മലനിരകളില്‍ മഴ തോരാതെ പെയ്യുകയാണ്. ചിത്രം : TDL Marayoor മറയൂര്‍ കമ്മാളംകുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story