Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:11 AM IST Updated On
date_range 12 Aug 2022 12:11 AM ISTപ്രായത്തെ തോൽപിച്ച് ഇവർ നാളെ പരീക്ഷ ഹാളിലേക്ക്
text_fieldsbookmark_border
തൊടുപുഴ : പ്രായത്തെ തോൽപിച്ച് ജില്ലയിൽ നിന്നുള്ള 300 പേർ ശനിയാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യത പരീക്ഷ എഴുതും. ഇടുക്കി ജില്ലയിൽ നാല് പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. 65 വയസ്സുകാരിയായ തൊടുപുഴ മണക്കാട് സ്വദേശി കുമാരിയാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. അടിമാലി സ്വദേശി എ.യു പൗലോസ് (64), തൊടുപുഴ സ്വദേശി കെ.ആർ. മോഹിനി (59), മറയൂർ സ്വദേശി തിരുപ്പതി ശെൽവം (50), കട്ടപ്പന സ്വദേശി ഉഷാകുമാരി (56) എന്നിവരും പ്രായം കൂടിയ പഠിതാക്കളാണ്. തൊടുപുഴ ജി.എച്ച്.എസ്.എസിൽ 77 പേരും കട്ടപ്പന സെന്‍റ് ജോർജ് എച്ച് .എസ്.എസിൽ 101 പേരും അടിമാലി എസ്. എൻ.ഡി.പി.വി.എച്ച്.എസിൽ 113 പേരും മറയൂർ ജി.എച്ച്.എസ്. എസിൽ 9 പേരുമാണ് പരീക്ഷ എഴുതുന്നത്. 20 ന് പരീക്ഷ അവസാനിക്കും. 13 ന് രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്, 14 ന് രാവിലെ 9.30 മുതൽ 12.15 വരെ മലയാളം, ഹിന്ദി, കന്നട, 16 ന് രാവിലെ 9.30 മുതൽ 12.15 വരെ ഹിസ്റ്ററി, അക്കൗണ്ടൻസി, 17 ന് രാവിലെ 9.30 മുതൽ 12.15 വരെ ബിസിനസ് സ്റ്റഡീസ് ,സോഷ്യോളജി, രാവിലെ 9.30 മുതൽ 11.45 വരെ ഗാന്ധിയൻ സ്റ്റഡീസ്, 19 ന് രാവിലെ 9.30 മുതൽ 12.15 വരെ ഇക്കണോമിക്സ്, 20 ന് രാവിലെ 9.30 മുതൽ 12.15 വരെ പൊളിറ്റിക്കൽ സയൻസ് എന്നിങ്ങനെയാണ് പരീക്ഷയുടെ ടൈംടേബിൾ. ഒന്നാം വർഷം 146 പേരും രണ്ടാം വർഷം 154 പേരുമാണ് പരീക്ഷ എഴുതാനുള്ളത്. ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിൽ ഉള്ളവരാണ് എല്ലാവരും. ഉഷാകുമാരി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് തൊടുപുഴ: ശനിയാഴ്ച ആരംഭിക്കുന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പെരുവന്താനം സ്വദേശിനി മറ്റക്കാട് ഉഷാകുമാരി (56). ഒരുപാട് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ജീവിത പ്രാരബ്ധങ്ങളാൽ കഴിഞ്ഞില്ല. എന്നാൽ, 2017ൽ സാക്ഷരത മിഷന്‍റെ ഏഴാം തരം തുല്യത കോഴ്സിൽ ചേർന്ന് പഠിച്ച് വിജയിച്ചു. തുടർന്ന് 2019 ൽ പത്താംതരം തുല്യത കോഴ്സും പാസായി. പിന്നീട് 2020 - 22 ബാച്ചിൽ ഹയർ സെക്കൻഡറി തുല്യത കോഴ്സിൽ ചേരുകയായിരുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ തുല്യത പഠിതാവാണ് ഉഷാകുമാരി. കട്ടപ്പന സൻെറ് ജോർജ് എച്ച്.എസ്.എസ്. പരീക്ഷ കേന്ദ്രത്തിലാണ് പരീക്ഷ എഴുതുന്നത്. പെരുവന്താനം പഞ്ചായത്ത് 106 നമ്പർ കാവളം അംഗൻവാടിയിലെ ഹെൽപ്പറാണ് ഉഷാകുമാരി. TDL USHAKUMARI ഉഷകുമാരി സ്വാതന്ത്ര്യ ദിനം വിപുലമാക്കാൻ കുമാരമംഗലം ദി വില്ലേജ് ഇന്റർ നാഷനൽ സ്‌കൂൾ തൊടുപുഴ: സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിൽ വിപുലമായ പരിപാടികളുമായി കുമാരമംഗലം ദി വില്ലേജ് ഇന്റർ നാഷനൽ സ്‌കൂൾ. ഗാന്ധിജിയുടെ ചെറുമകന്റെ മകൻ തുഷാർ ഗാന്ധി മുഖ്യാതിഥിയാകുമെന്ന് സ്‌കൂൾ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധിജിക്ക് പ്രിയപ്പെട്ട മാവിൻതൈ അദ്ദേഹം സ്‌കൂൾ അങ്കണത്തിൽ നടും. ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ രൂപവത്കരിച്ചിരിക്കുന്നത് സ്‌കൂളിലെ കുട്ടികളാണ്. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്, ഹെഡ് ഗേൾ ഗൗരികൃഷ്ണ അനിൽ, വൈസ് പ്രിൻസിപ്പൽ എം.അനിൽകുമാർ, സി.ഇ.ഒ. അരവിന്ദ് മലയാറ്റിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story