Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണക്കിറ്റിൽ ഏലക്ക;...

ഓണക്കിറ്റിൽ ഏലക്ക; പ്രതീക്ഷയിൽ കർഷകർ

text_fields
bookmark_border
കട്ടപ്പന: ഓണത്തോടനുബന്ധിച്ച്​ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ 20 ഗ്രാം ഏലക്കയും ഉൾപെടുത്തിയ നടപടി ഏലം കർഷകരിൽ പ്രതീക്ഷ ജനിപ്പിച്ചു. ഇത്‌ ഏലക്ക വില ഉയരാൻ സഹായിക്കുമെന്നാണ് കർഷകർ കരുതുന്നത്. കേരളത്തിലെ 88 ലക്ഷം കാർഡ് ഉടമകൾക്ക് 20 ഗ്രാം ഏലക്ക വീതമാണ് കിറ്റില്‍ ഉള്‍പ്പെടുത്തി നൽകാൻ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്​ ഏലം വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കാര്‍ഡ് ഉടമകള്‍ക്ക് ഏലക്ക നൽകാൻ രണ്ട് ലക്ഷം കിലോയോളം ഏലക്ക സര്‍ക്കാര്‍ ശേഖരിക്കേണ്ടി വരും. എന്നാൽ, കഴിഞ്ഞ വർഷം കാർഡ് വഴി ഉടമകൾക്ക് നൽകിയ 20 ഗ്രാം ഏലക്ക പാക്കറ്റിൽ നിലവാരം കുറഞ്ഞവയും ഉൾപ്പെട്ടതായി ആരോപണമുയർന്നിരുന്നു. അതിനാൽ ഈ പ്രാവശ്യം വിതരണം ചെയ്യുന്നവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് കർഷകരുടെ ആവശ്യം. ആക്ഷേപം ഉണ്ടാകാതെ ഗുണനിലവാരം ഉയർന്ന ഏലക്ക കർഷകരിൽനിന്ന് ശേഖരിച്ച്​ ഓണക്കിറ്റിൽ ഉൾപെടുത്തിയാൽ ഏലത്തിന്റെ വില ഉയരുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. TDL ELAKKA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story