Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:11 AM IST Updated On
date_range 12 Aug 2022 12:11 AM ISTജില്ല വുഷു ചാമ്പ്യൻഷിപ്: എൻ.ആർ സിറ്റി സ്കൂളിന് ഓവറോൾ കിരീടം
text_fieldsbookmark_border
അടിമാലി: അടിമാലിയിൽ നടന്ന 21ാമത് ജില്ലതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 169 പോയന്‍റ് നേടി എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം ചൂടി. കിരീടം നേടിയ സ്കൂളിലെ കായിക താരങ്ങൾക്ക് അധ്യാപകരും രക്ഷിതാക്കളും വിദ്യർഥികളും ചേർന്ന് സ്വീകരണം നൽകി. മാനേജർ ഡി. രാധാകൃഷ്ണൻ തമ്പി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹൻകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.ആർ. ശ്രീനി, പി.ടി.എ പ്രസിഡന്‍റ് ഷാജി ചുള്ളിക്കാട്ട്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എൻ. സുധ, സ്റ്റാഫ് സെക്രട്ടറി പി.എസ്. ജിനു, കായികാധ്യാപകരായ ടി.ബി. മിനിജ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഒമ്പത് സ്വർണവും എട്ടു വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമാണ് സ്കൂളിലെ കായികതാരങ്ങൾ നേടിയത്. മുത്തേശ്വർ, നന്ദു, വി.എസ്. അനാമിക, അനുഷ്ക, ടെസിയ ദീപ ബിജു, സരിത, ഗീതിക, സുദേവ്, അനിൽ എന്നിവർ സ്വർണമെഡലും വൈഗ, ആൻ മരിയ, അനാമിക ഷൈജു, അദ്വൈത്, അഭിനവ്, അമൽ, അഭിജിത്ത്, ജ്യോഷ്വാ എന്നിവർ വെള്ളി മെഡലും അഭിനന്ദ്, ബെൻ പി. ബൈജു, അഖിൽ കൃഷ്ണ എന്നിവർ വെങ്കലമെഡലും കരസ്ഥമാക്കി. idl adi 2 school ചിത്രം : ജില്ല വുഷു ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കായിക താരങ്ങൾ എൻ.അർ സിറ്റി സ്കൂൾ അധികൃതർക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
