Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:04 AM IST Updated On
date_range 12 Aug 2022 12:04 AM ISTമാനം തെളിഞ്ഞു; നിയന്ത്രണങ്ങൾ നീക്കി
text_fieldsbookmark_border
തൊടുപുഴ: പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. രാത്രിയാത്ര നിരോധനം ഒഴികെയുള്ള നിയന്ത്രണങ്ങൾ നീക്കിയാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ മഴയുടെ ശക്തികുറയുകയും ഓറഞ്ച്, റെഡ് അലർട്ടുകൾ നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കനത്ത മഴയിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ നിലനിൽക്കുന്നത് കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര, ഓഫ് റോഡ് ട്രക്കിങ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലെ മത്സ്യബന്ധനം, വിനോദസഞ്ചാര പ്രവർത്തനങ്ങൾ, സ്വകാര്യ മേഖലയിലേതടക്കം ബോട്ടിങ്ങുകൾ എന്നിവക്കാണ് മുൻകരുതൽ എന്ന നിലയിൽ വിലക്കേർപ്പെടുത്തിയിരുന്നത്. ഇതിൽ രാത്രി യാത്ര നിരോധനം ഒഴികെ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു. എന്നാൽ റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ലഭിക്കുന്ന മുറക്ക് നിയന്ത്രണം തുടർന്നും ഏർപ്പെടുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് തകർന്നത് മൂലം ദേവികുളം താലൂക്കിലെ കുണ്ടള മുതൽ വട്ടവടവരെയും മൂന്നാർ ഗ്യാപ് റോഡ് ഭാഗത്തും പ്രാദേശികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. അൽ അസ്ഹർ ഡെന്‍റൽ കോളജിൽ ബിരുദദാനം നാളെ തൊടുപുഴ: അൽ അസ്ഹർ ഡെന്‍റൽ കോളജിന്‍റെ ബിരുദദാന ചടങ്ങ് ശനിയാഴ്ച കോളജ് കാമ്പസിൽ നടക്കും. വൈകീട്ട് 4.30ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ അധ്യക്ഷത വഹിക്കും. കേരള എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. എം. അബ്ദുൽറഹ്മാൻ, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഡയറക്ടർ ഡോ. നീതു സോന എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കേരള കോൺഗ്രസ് സ്വാതന്ത്യ ജൂബിലി ജനസദസ്സ് തൊടുപുഴ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ജില്ല കമ്മിറ്റി ജൂബിലി ജനസദസ്സ് സംഘടിപ്പിക്കും. 14ന് ഉച്ചക്ക് 2.30ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിക്കും. ഗാന്ധിയൻ ചിന്തകനും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ജൂബിലി സന്ദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story