Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസീനിയർ ബാസ്കറ്റ് ബാൾ...

സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ് മുട്ടത്ത്​

text_fields
bookmark_border
മുട്ടം: ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ ജില്ല സീനിയർ പുരുഷ-വനിത ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ് ആഗസ്റ്റ് 14, 15 തീയതികളിൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്​ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പ്രായഭേദമന്യേ പങ്കെടുക്കാം. ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ്​ ആഗസ്റ്റ്​ 25 മുതൽ 30വരെ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ തെരഞ്ഞെടുക്കുക. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഓപൺ സെലക്ഷൻ ട്രയലും ഉണ്ടായിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20ഓളം ടീമുകളെ പ്രതിനിധാനം ചെയ്ത്​ ദേശീയ-അന്തർദേശീയ യൂനിവേഴ്സിറ്റി താരങ്ങളടക്കം 200ഓളം കളിക്കാർ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ഔപചാരിക ഉദ്ഘാടനം ആഗസ്റ്റ് 14ന്​ വൈകീട്ട്​ നാലിന്​ നടക്കും. 15ന്​ വൈകീട്ട്​ നാലിന്​ ഫൈനലിനുശേഷം സമാപനസമ്മേളനവും സമ്മാനവിതരണവും നടക്കും. പങ്കെടുക്കുന്ന ക്ലബുകൾ കളിക്കാരുടെ രേഖകളും മൂന്ന്​ ​പാസ്​പോർട്ട് സൈസ്​ ഫോട്ടോകളും സഹിതം ആഗസ്റ്റ് 13ന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പ്​ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഫോൺ: 9497285439.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story